2015-09-08 17:33:00

ഫാദര്‍ മാത്യു വട്ടമറ്റം: ക്ലരീഷ്യന്‍സഭയുടെ പുതിയ സുപീരിയര്‍ ജനറല്‍


സുവിശേഷവല്ക്കരിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു എന്ന പ്രധാന പ്രമേയത്തോടെ റോമില്‍ സമ്മേളിച്ചിരിക്കുന്ന  15-ാമതു ജെനറല്‍ ചാപ്റ്ററില്‍വച്ച് സെപ്ററംബര്‍ 5-നാണ് ഈ തിരഞ്ഞെടുപ്പു നടന്നത്. രണ്ടാം തവണയും ജെനറല്‍ കൗണ്‍സിലര്‍ ആയിരിക്കവെയാണ് ഈ തിരഞ്ഞെടുപ്പ്.

1959 മെയ് 30-ന് കേരളത്തിലെ കളത്തൂര്‍ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. 1986-ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം പ്രധാനമായും വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനകാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതനായിരുന്നു. ദൈവവിളി സംബന്ധിച്ച കാര്യങ്ങളുടെ  രക്ഷാധികാരി, ബാഗ്ലൂരിലെ ധ്യാനമന്ദിരത്തിന്‍റെ ഡയറക്ടര്‍, നോവിസ് മാസ്റ്റര്‍, ജെനറല്‍ കൗണ്‍സിലര്‍, എന്നീ നിലകളിലും ഫാദര്‍ മാത്യുവിന്‍റെ സേവനം സ്തുത്യര്‍ഹമാണ്.








All the contents on this site are copyrighted ©.