2015-09-08 13:31:00

തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക- മാര്‍പ്പാപ്പാ


             തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം തേടാന്‍ മാര്‍പ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.

     തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഏഴാംതിയതി തിങ്കളാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ഈ ക്ഷണം നല്കിയത്.

               പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം  ഇപ്രകാരമാണ്: സകല കുടുംബങ്ങള്‍ക്കും, വിശിഷ്യ, തൊഴിലിന്‍റെ അഭാവം മൂലം ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി നമുക്ക് കന്യകാമറിയത്തോട് അപേക്ഷിക്കാം.

               ഈ സന്ദേശം പതിവുപോലെ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

              Let us ask Our Lady to help all families, especially those affected by unemployment.

 








All the contents on this site are copyrighted ©.