2015-09-08 16:13:00

എല്ലാ കത്തോലിക്കാ വിശ്വാസികളെയും ഉള്‍ക്കൊളളുന്നതാണ് സിനഡാലിറ്റി


സിനഡാലിറ്റി എന്നത് എല്ലാ കത്തോലിക്കാ വിശ്വാസികളെയും ഉള്‍ക്കൊളളുന്നതാണ്, എന്നാല്‍ അവധാനപൂര്‍വ്വമായ ഒരു മൂല്യം ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ലായെന്ന് പാപ്പാ ഫ്രാന്‍സിസ് സിനഡ് സംബന്ധിച്ച് സെപ്ററംബര്‍ 7-ന് നല്കിയ തന്‍റെ അനുശാസനങ്ങളില്‍ വ്യക്തമാക്കി.

1965 സെപ്റ്റംബർ 15-ന്  പോൾ ആറാമൻ മാര്‍പാപ്പാ സ്ഥാപിച്ച, മെത്രാന്മാരുടെ സിനഡിന്‍റെ 50-ാം വർഷികം ഈ വര്‍ഷം ആഘോഷിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പായുടെ ഈ അനുശാസനങ്ങള്‍.

സാര്‍വത്രികസഭയെ നയിക്കുന്നതില്‍ മാർപ്പാപ്പായെ സഹായിക്കുന്നതിനായി ഉപദേശങ്ങള്‍ നല്കാന്‍ ചുമതലയുള്ള മെത്രാന്‍ സമിതിയുടെ സമ്മേളനം എന്ന് സിന‍ഡിനെ നിര്‍വചിക്കാമെന്ന് പാപ്പാ പറഞ്ഞു.

സിനഡാലിറ്റി നിയമപരമായി മാർപ്പാപ്പയും ബിഷപ്പുമാരും തമ്മിലുള്ള കൂട്ടായ്മയുടെ ബന്ധത്തെ സംബന്ധിച്ചുള്ളതാണെന്നും, എന്നിരുന്നാലും ഇത് എല്ലാ കത്തോലിക്കാ വിശ്വാസികളെയും പങ്കുചേര്‍ത്തുകൊണ്ടുള്ളതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

അംഗങ്ങളുടെ തീരുമാനങ്ങള്‍ക്ക് ഭരണനിര്‍വ്വഹണമൂല്യമുള്ള ഒരു പാർലമെന്റ് അല്ല സിനഡെന്നും ആത്മീയ വിവേചനത്തിന്‍റെ കാഴ്ചപ്പാടോടുകൂടി പരിശുദ്ധാത്മാവിന്‍റെ നിര്‍ദ്ദേശപ്രകാരം സഭയാകമാനം ആഘോഷിക്കുന്ന ഒരു യാത്രയാണ് ഇതെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.








All the contents on this site are copyrighted ©.