2015-09-04 16:04:00

ഭിന്നതയും കലഹവും വിതയ്ക്കുന്ന ഒരു രോഗം സഭയില്‍


ഭിന്നതയും കലഹവും വിതയ്ക്കുന്ന ഒരു രോഗം സഭയിലുണ്ടെന്നും  എന്നാല്‍ അനുരഞ്ജനവും സമാധാനവും വളര്‍ത്തുന്നവര്‍ വിശുദ്ധരാണെന്നും പറയുന്നു പാപ്പാ.   വത്തിക്കാനിലെ വിശുദ്ധ മാര്‍ത്തയുടെ പേരിലുള്ള തന്‍റെ വസതിയിലെ കപ്പേളയില്‍ വെള്ളിയാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനപ്രഘോഷണത്തിലൂടെയാണ് ഈ പ്രബോധനം.

കുരിശുമരണം വരെ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിച്ച യേശുവിനെ അനുകരിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍ എന്നും ക്രസ്തുവിനെക്കൂടാതെ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും വിശുദ്ധ പൗലോസ് കൊളോസോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍നിന്നുള്ള വായനയില്‍നിന്ന് വ്യക്തമാക്കി.

താന്‍ സമാധാനം പ്രസരിപ്പിയ്ക്കുന്ന വ്യക്തിയാണോ, അതോ ഭിന്നതയും കലഹവും വിതയ്ക്കുന്നവരാണോയെന്ന് ഓരോരുത്തരും തന്നോടുതന്നെ ചോദിക്കണമെന്നും സമാധാനവും അനുരഞ്ജനവും വളര്‍ത്തുന്നവര്‍ വിശുദ്ധരാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇന്ന് കുടുംബങ്ങളില്‍പോലും ഭിന്നതയും കലഹവും നിലവിലുള്ള സാഹചര്യത്തില്‍ സമാധാനത്തിന്‍റെയും രമ്യതയുടെയും വ്യക്തികളാകേണ്ടത് ഓരോരുത്തരുടെയും ദൗത്യമാണെന്നും പാപ്പാ ഓരമ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.