2015-09-03 16:07:00

എട്ട് രാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭാ ഭക്ഷ്യകാർഷിക സംഘടനയുടെ പിന്തുണ


പരിസ്ഥിതി,  കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ജർമ്മനിയുടെ ധനസഹായത്തോടെയാണ് ഈ പുതിയ പരിപാടി നടപ്പാക്കുന്നത്. നേപ്പാൾ, കെനിയ, ഫിലിപ്പീൻസ്, തായലന്‍റ്, ഉഗാണ്ട, ഉറുഗ്വേ, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങള്‍ക്ക് എഫ്.എ.ഒ യുടെ പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കും.  കാർഷിക മേഖലയിലെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്നതിനും  കൂടുതല്‍ കാർഷിക ഉൽപാദനവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്നും സംഘടന പത്രക്കുറിപ്പില്‍ അറിയിച്ചു.

കാലാവസ്ഥ വ്യതിയാനത്തോട് ക്രിയാത്മകമായി പ്രതികരിക്കാനായി, കാര്‍ഷികമേഖലയിലും വനസംരക്ഷണത്തിനും, മത്സ്യ വ്യവസായത്തിലും നയതന്ത്രപരമായ ഉപദേശങ്ങളും സാങ്കേതികസഹായങ്ങളും ഈ രാജ്യങ്ങള്‍ക്ക് നല്കാന്‍ എഫ്.എ.ഒ തീരുമാനിച്ചു.  








All the contents on this site are copyrighted ©.