2015-08-28 14:57:00

സുവിശേഷ സാന്നിദ്ധ്യം വിനോദസഞ്ചാരമേഖലയില്‍


വിനോദസഞ്ചാരമേഖലയിലെ അജപാലനത്തെ അധികരിച്ച് തെക്കെ അമേരിക്കന്‍ നാടായ അര്‍ജന്തീനയിലെ സന്ധ്യാഗൊ ദെ ഏസ്തെരൊ പട്ടണത്തില്‍ സംഘടിപ്പിക്കപ്പെട്ടതും വെള്ളിയാഴ്ച സമാപിച്ചതുമായ സമ്മേളനത്തിന് കരദ്ദിനാള്‍ വേല്യോയും കാര്യദര്‍ശി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.

കുടിയേറ്റം വിനോദസഞ്ചാരം എന്നീ മേഖലകളിലെ അജപാലനകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് അര്‍ജന്തീനയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ കീഴിലുള്ള സമിതിയാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.  

വിനോദസഞ്ചാരമേഖലയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ സാധാരണ സുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കേണ്ടതിന്‍റെ ആവശ്യകതയും അവര്‍ ഈ സന്ദേശത്തില്‍  ചൂണ്ടിക്കാട്ടുന്നു.








All the contents on this site are copyrighted ©.