2015-08-27 15:09:00

മാണ്ഡ്യ രൂപത മെത്രാന്‍: ഫാദര്‍ ആന്‍റണി കരിയില്‍


കര്‍ണാടകയിലെ  മാണ്ഡ്യ സീറോ മലബാര്‍ രൂപതയുടെ (എപ്പാര്‍ക്കി) മെത്രാനായി  ഫാദര്‍ ആന്‍റണി കരിയിലിനെ  തിരഞ്ഞെടുത്തു. 

കൊച്ചിയിലെ സെന്‍റ് തോമസ് മൗന്‍ണ്ടില്‍ സീറോ മലബാര്‍ സഭയുടെ സിനഡില്‍ സമ്മേളിച്ചിരിക്കുന്ന ആര്‍ച്ചുബിഷപ്പുമാര്‍ക്കാണ് പാപ്പായുടെ ഈ സന്ദേശം ലഭിച്ചത്.

സി.എം. ഐ. സഭാംഗമായ ഫാദര്‍ ആന്‍റണി കൊച്ചിയിലെ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജീനിയറിംഗ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപനത്തിന്‍റെ ഡിറക്ടകര്‍ ആയിരിക്കവേയാണ് ഈ നിയമനം.

മാണ്ഡ്യ രൂപതയെ  വിസ്തൃതമാക്കികൊണ്ട് ബാഗ്ലൂര്‍ നഗരം, ഗ്രാമങ്ങള്‍, ചിക്ക്ബല്ലാപൂര്‍, കോലാര്‍, രാംനഗര്‍, തുംഗൂര്‍ തുടങ്ങിയ ആറ് ജില്ലകളിലെ സീറോ മലബാര്‍ വിശ്വാസികളെ ഈ പ്രവിശ്യയിലേക്ക് ഉള്‍ക്കൊള്ളിച്ചതായി പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.