2015-08-25 15:43:00

പുതിയ പാരിസ്ഥിതിക വിദ്യാഭ്യാസവും ആത്മീയതയും പെറുവില്‍


തെക്കെ അമേരിക്കയിലെ പെറുവിന്‍റെ തലസ്ഥാനമായ ലീമയില്‍ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച സമ്മേളനത്തിന്‍റെ 2-ാമത്തെ ആഴ്ചയില്‍ പങ്കെടുക്കുന്നവര്‍ക്കായി അയച്ച സന്ദേശത്തിലാണ്, നീതിസമാധാന കാര്യങ്ങള്‍ക്കായുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണ്‍ ഒരു പുതിയ പാരിസ്ഥിതിക വിദ്യാഭ്യാസത്തിനും ആത്മീയതയ്ക്കുമായി പെറു ഗവണ്‍മെന്‍റിനെ ആഹ്വാനം ചെയ്തു.

ആഗസ്റ്റ് 24 മുതല്‍ 28 വരെയാണ് പെറുവിവിയന്‍ ഗവണ്‍മെന്‍റ്  ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ ലൗദാത്തൊ സീ – അങ്ങേയ്ക്ക് സ്തുതി എന്ന ചാക്രികലേഖനത്തെ ആധാരമാക്കിയുള്ള ചര്‍ച്ചാവേദിയിലാണ് ഈ സന്ദേശം പങ്കുവച്ചത്.

ഒരു സമഗ്രമായ പരിസ്ഥിതിക സാമൂഹിക മാറ്റത്തിനായി മനുഷ്യരെയും പരിസ്ഥിതിയെയും സഖ്യം ചേര്‍ക്കുന്നതിനായി പെറുവിലെ കാലാവസ്ഥാ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു പുതുക്കിയ സംരംഭമാണ് ഈ സമ്മേളനമെന്ന് കര്‍ദ്ദിനാള്‍ പ്രസ്തുത സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ആസന്നമാകുന്ന കോപ്21, കാലാവസ്ഥാ സംബന്ധിച്ചുള്ള പാരീസ് കോൺഫറൻസിന് ഒരുക്കമായിട്ടാണ് ലീമയിലെ 5 ദിവസം നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനം. സഭാ സ്ഥാപനങ്ങള്‍, മതാധിഷ്‌ഠിത സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികളും, രാഷ്ട്രീയ സര്‍വ്വകലാശാലാ വക്താക്കളും ഉള്‍പ്പെടെ 250-ോളം പേരാണ് പ്രസ്തുത സമ്മേളത്തില്‍ പങ്കെടുക്കുന്നത്.








All the contents on this site are copyrighted ©.