2015-08-12 19:59:00

ഡോണ്‍ ഓറിയോണിന്‍റെ സാന്ത്വന സാന്നിദ്ധ്യം ഇന്ത്യയില്‍


പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി റോമിലുള്ള ഡോണ്‍ ഓറിയോണെ ഫൗണ്ടേഷന്‍ ബാംഗളൂരില്‍ സ്ഥാപനം തുറന്നു.

ആഗസ്റ്റ് 12-ാം തിയതി ബുധനാഴ്ചയാണ് വിശുദ്ധനായ ഡോണ്‍ ഓറിയോനെയുടെ സഭാംഗങ്ങള്‍ ബാംഗളൂര്‍ അതിരൂപതയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളോടു സഹകരിച്ച് നഗരത്തില്‍നിന്നും 90 കി.മീ. അകലെ ഗൗരബീഡനൂരില്‍ മാനസിക വ്യഥകളും വെല്ലുവിളികളും നേരിടുന്ന കുട്ടികള്‍ക്കായി സ്ഥാപനം തുറന്നത്.

ബാംഗളൂര്‍ അതിരൂപതയുടെ വികാരി ജനറല്‍, മോണ്‍സീഞ്ഞോര്‍ ജയനാഥനാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വത്തിക്കാന്‍ റേ‍ഡിയോയെ അറിയിച്ചത്.

 ബാലപീഡനം, മനുഷ്യക്കടത്ത്, അടിമത്തം മുതലായ സാമൂഹ്യ അധര്‍മ്മങ്ങള്‍ നിറഞ്ഞ മേഖലയാണ് വിവിധ മതസ്ഥര്‍ പാര്‍ക്കുന്ന ഗൗരബീഡനൂര്‍ എന്നും, ഡോണ്‍ ഓറിയോണെ സ്ഥപനത്തിന്‍റെ സാന്നിദ്ധ്യം കുട്ടികളുടെ മാനസിക വ്യഥകള്‍ അകറ്റുവാനും അവരുടെ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസത്തിനും സഹായിക്കുന്നതോടൊപ്പം, സാമൂഹ്യതിന്മകള്‍ നിര്‍മ്മാര്‍ജ്ജനംചെയ്യുവാനും ഉപകാരപ്പെടുമെന്ന പ്രത്യശയിലാണെന്ന്, അതിരൂപതയുടെ വികാരി ജനറല്‍, മോണ്‍സീഞ്ഞോര്‍ ജഗന്നാഥന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

1888-കാലഘട്ടം വരെ വടക്കെ ഇറ്റലിയിലെ വല്‍ഡോക്കോയില്‍ ഡോണ്‍ബോസ്ക്കോയുടെ സ്ഥാപനത്തില്‍ പഠിച്ച ഓറിയോണെയാണ്, ട്യൂറിന്‍ രൂപതയിലെ വൈദികനായി പിന്നീട് പാവങ്ങളുടെ പരിചരണത്തിനായി സഭസ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

റോം കേന്ദ്രീകരിച്ച പ്രവര്‍ത്തിച്ച ഓറിയോനെ, റോമിന്‍റെ നഗരപ്രാന്തത്തിലെ പാവങ്ങളുടെ പിതാവായിരുന്നു. Opere Don Orione എന്നാണ് സേവനത്തിനുള്ള അദ്ദേഹത്തിന്‍റെ സഭാപ്രസ്ഥാനം അറിയപ്പെടുന്നത്.  ലൂയിജി ഓറിയോണെയുടെ രണ്ട് ഉപവിപ്രസ്ഥാനങ്ങളാണ് Sons of Divine Providence and The Little Missioanry Sisters of Charity. ദൈവിക പരിപാലനയുടെ പുത്രന്മാരുടെ സഭയും, ഉപവിയുടെ എളിയ സഹോദരിമാരുടെ സഭയും.

വടക്കെ ഇറ്റലിയിലെ‍ 1872-ല്‍ ജനിച്ചു. വിശുദ്ധ ജോണ്‍ ബോസ്കോയുടെ ജീവിത മാതൃകയാല്‍ പ്രേരിതനായി അദ്ദേഹം 1892-ല്‍ ട്യൂറിന്‍ രൂപതയില്‍ പഠിച്ച് വൈദികനായി. 1940-ലായിരുന്നു മരണം.  വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് അദ്ദേഹത്തെ വത്തിക്കാനില്‍വച്ച് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത്.








All the contents on this site are copyrighted ©.