2015-07-31 17:06:00

കലാമിന്‍റെ കാരുണ്യത്തിന്‍റെ കാഴ്ചപ്പാടിനെക്കുറിച്ച് പ്രഫസര്‍ ചിന്നാദുരൈ


കാരുണ്യത്തില്‍ മാനവികതയെ കണ്ണിചേര്‍ക്കാം എന്നത് അന്തരിച്ച മൂന്‍പ്രസി‍ഡന്‍റ്, അബ്ദുള്‍ കലാമിന്‍റെ അടിസ്ഥാന വീക്ഷണമായിരുന്നെന്ന്, അദ്ദേഹത്തിന്‍റെ ഫിസിക്സ് പ്രഫസര്‍, 93 വയസ്സുകാരന്‍ ഫാദര്‍ ചിന്നതുരൈ സാക്ഷ്യപ്പെടുത്തി.

തിരുച്ചിറപ്പള്ളി സെ‍ന്‍്റ ജോസഫ് കോളെജിലെ ഫിസിക്സ് വിദ്യാര്‍ത്ഥിയായി ഹോസ്റ്റലില്‍ പാര്‍ക്കുമ്പോഴാണ് അബ്ദുള്‍ കലാമിന്‍റെ ശ്രദ്ധേയമായ അടിസ്ഥാനവീക്ഷണം തന്നോട് പങ്കുവച്ചതെന്ന്, പ്രഫസര്‍, ഫാദര്‍ ചിന്നതുരൈ എസ്.ജെ. ജൂലൈ 30-ാം തിയതി വ്യാഴാഴ്ച മുന്‍പ്രസിഡന്‍റിനെക്കുറിച്ചു നല്കിയ മാധ്യമപ്രസ്താവനയില്‍ വെളിപ്പെടുത്തി.

.ഫിസിക്സ് ബിരുദത്തിനായി കോളെജില്‍ പഠിക്കുന്ന കാലത്ത് വിഷയത്തില്‍ അഗ്രഗണ്യനായിരുന്നു അന്തിച്ച അബ്ദുള്‍ കാലമാമെന്നും, നല്ല നേതാക്കളുടെ ഗുണമായിരിക്കും കാരുണ്യമെന്നും, കാരുണ്യത്തില്‍ മാത്രമേ മാനവികതയെ വിശ്വസാഹോദര്യത്തിലും സമാധാനത്തിലും കണ്ണചേര്‍ക്കാനാകൂ എന്നുമുള്ള ദര്‍ശനം അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും, അദ്ധാപകനും ഇപ്പോഴും തിരുച്ചിറപ്പളളിയിലെ ഈശോ സഭാ സമൂഹത്തില്‍ വിശ്രമജീവിതം നയിക്കുന്ന ഫാദര്‍ ചിന്നതുരൈ സാക്ഷൃപ്പെടുത്തി.

മാനവികതയ്ക്കുള്ള സാകല്യ സംസ്കൃതി പഠപ്പിക്കുന്ന പാപ്പാ ഫ്രാന്‍സിസന്‍റെ വ്യക്തിത്വത്തില്‍ ഏറെ ആകൃഷ്ടനായിരുന്നുവെന്ന് ജൂലൈ മാസത്തില്‍ ഗുരുവും ശിഷ്യനും അന്തരിച്ച മുന്‍പ്രസി‍‍ഡന്‍റും ഫാദര്‍ ചിന്നദുരൈയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കുവച്ചതായി അദ്ദേഹം വെളിപ്പെടുത്തി.  
All the contents on this site are copyrighted ©.