2015-07-16 19:05:00

ആത്മീയത തേടുന്നവരുടെ മാനുഷികത പരിപൂര്‍ണ്ണത പ്രാപിക്കുന്നു


ഡോണ്‍ ബോസ്ക്കോയുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സുവിശേഷത്തിലെ മൗലിക വീക്ഷണമായിരുന്നു എന്ന് പാപ്പാ ഫ്രാ‍ന്‍സിസ് പ്രസ്താവിച്ചു.

ഡോണ്‍ ബോസ്ക്കോയുടെ രണ്ടാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് സലീഷ്യന്‍ സഭയുടെ റെക്ടര്‍ മേജര്‍, ‍ഡോണ്‍ എയ്ഞ്ചല്‍ ആര്‍ത്തിമേ ഫെര്‍ണാണ്ടെസിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ശരിയായ വൈദഗ്ദ്ധ്യവും, സേവനസന്നദ്ധതയും സുവിശേഷത്തിലെ മൗലിക വീക്ഷണത്തോട് യുവജനങ്ങള്‍ക്കായി കോര്‍ത്തിണക്കിയതാണ് ‍ഡോണ്‍ബോസ്ക്കോയുടെ ലോകവ്യാപകമായ പ്രേഷിത പ്രസ്ഥാനത്തിന്‍റെയും വിദ്യാഭ്യാസ രീതിയുടെയും തനിമയെന്ന് പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു .

ക്രൈസ്തവികതയാണ് അടിസ്ഥാന ജീവിത സന്തോഷത്തിന്‍റെ ഉറവിടം, കാരണം അത് സുവിശേഷ സ്നേഹത്തില്‍ അധിഷ്ഠിതമാണ്. സലേഷ്യന്‍ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ സത്ത സുവിശേഷ സന്തോഷത്തില്‍ ഊന്നിനില്ക്കുന്നതും അതില്‍ വളരുന്നതുമാണെന്ന് ‍ഡോണ്‍ ബോസ്ക്കോ പഠിപ്പിച്ചിട്ടുള്ളതായി പാപ്പാ സന്ദേശത്തില്‍ സ്ഥിരീകരിച്ചു.

ആത്മീയത കൈവരിക്കുവാന്‍ പരിശ്രമിക്കുമ്പോഴാണ് നമ്മുടെ മാനുഷികത അതി‍ന്‍റെ പൂര്‍ണ്ണത പ്രാപിക്കുന്നത്. പരിമിതികള്‍ക്കും അപ്പുറത്തേയ്ക്ക് നമ്മെ നയിക്കുവാന്‍ ദൈവത്തെ അനുവദിക്കുമ്പോഴാണ് നമ്മുടെ മാനുഷികത പൂര്‍ണ്ണത കൈവരിക്കുന്നത്. സുവിശേഷവത്ക്കരണത്തിന്‍റെ സത്തയും സ്രോതസ്സും ഇതുതന്നെയാണ് (സുവി. സന്തോഷം 8).

ക്രിസ്തു നമ്മെ സ്നേഹിക്കുന്നു, അവിടുന്നാണ് നമ്മുടെ രക്ഷന്‍. ഇന്നും അവിടുന്ന് ജീവിക്കുന്നു, അവിടുന്നു നമ്മൊടൊത്തു ചരിക്കുന്നു... എന്നുള്ള സൂക്തമാണ് സലീഷ്യന്‍ സഭാംഗങ്ങളുടെ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളിലും സമര്‍പ്പണത്തിലും നിങ്ങള്‍ക്ക് വെളിച്ചമേകേണ്ടതും, ശക്തിപ്പെടുത്തേണ്ടതും നയിക്കേണ്ടതും.  ഈ സുവിശേഷ ദര്‍ശനം തന്‍റെ ജീവിതത്തില്‍ ഉടനീളം പ്രേഷിതസൂക്തവും മതബോധന പ്രമേയവുമായിക്കിയ വിശുദ്ധ ജോണ്‍ ബോസ്ക്കോ നമ്മുടെ നവസുവിശേഷവത്ക്കരണ പാതയിലും ദൗത്യത്തിലും ശക്തി പകരട്ടെ.

ഡോണ്‍ ബോസ്കോ കൈമാറിയതും, അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളുടെ മുഖമുദ്രയുമാണ് വിദ്യാഭ്യാസപരവും ദൈവശാസ്ത്രപരവുമായ സമഗ്രതയോടെ കൈമാറിയ വിശേഷവത്കൃതമായ മതബോധനം. ഇന്നത്തെ വിദ്യഭ്യാസപ്രവര്‍ത്തകര്‍, വിശിഷ്യ സലേഷ്യന്യ സഭാംഗങ്ങള്‍ ഡോണ്‍ബോസ്ക്കോയുടെ ഈ പൈതൃകമാണ് കൈമാറേണ്ടത്.

വചനം ശ്രവിക്കുന്നതും, കൂദാശകള്‍ സ്വീകരിക്കുന്നതും, വിശിഷ്യാ കുമ്പസാരത്തിലും പരിശുദ്ധ കുര്‍ബ്ബാനിയിലും ദൈവമാതാവിനോടുള്ള ഭക്തിയിലും ഊന്നിയതാണ് ഡോണ്‍ബോസ്ക്കോയുടെ ഈ വിദ്യാഭ്യാസ സംവിധാനം എന്നും പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു.   
All the contents on this site are copyrighted ©.