2015-07-16 20:04:00

പാപ്പായെ സ്വീകരിക്കാന്‍ ക്യൂബ ഒരുങ്ങുന്നു


പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ ക്യൂബ ഒരുക്കങ്ങള്‍ ആരംഭിച്ചു.

ജൂലൈ 16-ാം തിയതി വ്യാഴാഴ്ച ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയില്‍ പേപ്പല്‍ സന്ദര്‍ശനത്തിനുള്ള ലോഗോ പ്രകാശനം ചെയ്തുകൊണ്ടാണ് ഒരുക്കങ്ങള്‍ ആരംഭിച്ചത്.

ആമേരിക്കയിലെ ഫിലാ‍ഡെല്‍ഫിയയില്‍ അരങ്ങേറുന്ന കത്തോലിക്കാ കുടുംബങ്ങളുടെ ആഗോളസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുംവഴിയാണ് സെപ്തംബര്‍ 19-മുതല്‍ 22-വരെ തിയതികളില്‍ പാപ്പാ ക്യൂബ സന്ദര്‍ശിക്കുന്നത്.

‘കാരുണ്യത്തിന്‍റെ തീര്‍ത്ഥാടനം,’ എന്ന ശീര്‍ഷകത്തിലുള്ള അപ്പസ്തോലിക സന്ദര്‍ശനം, ദ്വീപുരാജ്യമായ ക്യൂബയുടെ തലാസ്ഥാന നഗരമായ ഹവാനാ, ഹോല്‍ഗുയിന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.

സെപ്തംബര്‍ 19-ാം തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ക്യൂബയിലെ ഹാബാനാ അന്തര്‍ദേശിയ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ.... 20, 21 ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ പരിപാടികള്‍ക്കുശേഷം 22-ാം തിയതി ചൊവ്വാഴ്ചയാണ് അമേരിക്കയുടെ തലസ്ഥാനനഗരമായ വിഷംഗടണിലേയ്ക്ക് യാത്ര തുരുന്നത്. തുടര്‍ന്ന് സെപ്തംബര്‍ 27-വരെ തിയതികളിലാണ് പാപ്പായുടെ അമേരിക്കന്‍ അപ്പോസ്തിലകപര്യടനം.  
All the contents on this site are copyrighted ©.