2015-07-15 16:14:00

ഇറാന്‍റെ ന്യൂക്ലിയര്‍ പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം


ഇറാന്‍റെ ന്യൂക്ലിയര്‍ പദ്ധതികള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

P5+1 എന്നറിയപ്പെടുന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യാ, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങളുടെ പരിശോധനയ്ക്കും ശേഷമാണ് ഇറാന്‍റെ ന്യൂക്ലിയര്‍ സംവിധാനങ്ങള്‍ ക്രിയാത്മകവും സമാധാനപരവുമാണെന്ന് പ്രഖ്യാപിക്കപ്പെട്ടത് എന്ന് ഫാദര്‍ ലൊമ്പാര്‍‍ഡി സ്ഥിരീകരിച്ചു.

ഇറാന്‍റെ വിവാദമായിരുന്ന ന്യൂക്ലിയര്‍ ശക്തി മാനവികതയ്ക്കുതകുന്ന കാര്യങ്ങള്‍ക്കു മാത്രമായിരിക്കുമെന്ന് പഠനങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരീകരിച്ചതില്‍പ്പിന്നെയാണ് അത് ഉപയോഗിക്കുവാനുള്ള അനുമതി ലോകരാഷ്ട്രങ്ങള്‍ക്കുവേണ്ടി P5+1 നേതൃരാഷ്ട്രങ്ങള്‍ ഇറാനു നല്‍കിയതെന്നും ഫാദര്‍ ലൊമ്പാ‍ര്‍ഡി സ്ഥിരീകരിച്ചു.

യുഎന്നില്‍ സ്ഥിരം അംഗത്വമുള്ള 6 ലോകരാഷ്ട്രങ്ങളുടെ സഖ്യമാണ് P5+1. 2006-ല്‍ ഐക്യരാഷ്ട്ര സഭയില്‍ ലോക സുരക്ഷയ്ക്കുവേണ്ടി രൂപംകൊണ്ട രാഷ്ട്രങ്ങളുടെ സഖ്യമാണ് P5+1 എന്നും ഫാദര്‍ ലൊമ്പാ‍ര്‍ഡി പ്രസ്താവനയില്‍ വ്യക്തമാക്കി.

9 വര്‍ഷക്കാലം നീണ്ടുനിന്ന വന്‍ ലോക രാഷ്ട്ര പ്രതിനിധികളുടെ ഇടപെടലുകള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് ഇറാന്‍റെ ന്യൂക്ലീയര്‍ പ്ലാന്‍റിന്‍റെയും പരീക്ഷണങ്ങളുടെയും നിഷ്പക്ഷത തെളിയിക്കുകയും അതിന്‍റെ ഉപയോഗം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതെന്നും ഫാദര്‍ ലൊമ്പാ‍ര്‍ഡി വിശദീകരിച്ചത്.
All the contents on this site are copyrighted ©.