2015-07-15 17:10:00

മുന്‍പാപ്പാ ബനഡിക്ട് വത്തിക്കാനില്‍ തിരിച്ചെത്തി


റോമിനു പുറത്ത് ക്യാസില്‍ ഗണ്ടോള്‍ഫോയിലുള്ള പേപ്പല്‍ വേനല്‍ക്കാല വസതിയില്‍ രണ്ടാഴ്ച  കാലത്തെ വിശ്രമം കഴിഞ്ഞാണ് ജൂലൈ 14-ാം തിയതി ചൊവ്വാഴ്ച രാവിലെ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ വത്തിക്കാനിലെ ‘മാത്തര്‍ എക്ലേസിയ’ ഭവനത്തില്‍ തിരിച്ചെത്തിയത്.

ക്യാസില്‍ ഗണ്ടോള്‍ഫോയിലെ ജനങ്ങള്‍ ഹൃദ്യമായി മുന്‍പാപ്പായെ സ്വീകരിച്ചുവെന്നും, സ്ഥലത്തെ മേയറും നഗരസഭാധികാരികളും വിശ്വാസികളും വന്ന് പാപ്പായെ കാണുകയും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുവെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

ജൂണ്‍ 30-ാം തിയതി പാപ്പാ ഫ്രാന്‍സിസുമായുള്ള ഹ്രസ്വമായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വത്തിക്കാനിലെ വസതി, മാത്തര്‍ എക്ലേസിയയില്‍നിന്നും സ്ഥാനത്യാഗിയായ പാപ്പാ ബനഡിക്ട് ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് പുറപ്പെട്ടത്.
All the contents on this site are copyrighted ©.