2015-07-09 22:25:00

ദൈവമാതാവിന്‍റെ ചിത്രണം പ്രസി‍ഡന്‍റ് മൊറാലസിന് പാപ്പായുടെ സമ്മാനം


ബളീവിയന്‍ പ്രസി‍ഡന്‍റ് ഈവോ മൊറാലസിന് പാപ്പാ ഫ്രാന്‍സിസ് മൊസൈക് ചിത്രണം സമ്മാനമായി നല്കി.

ജൂലൈ 8-ാം തിയതി ബുധനാഴ്ച സായാഹ്നത്തില്‍ ബൊളീവിയിലെത്തിയ പാപ്പാ ഫ്രാന്‍സിസ് പ്രസി‍ഡന്‍റെ മന്ദിരത്തിലേയ്ക്കു നടത്തിയ അനൗപചാരിക സന്ദര്‍ശനത്തിന്‍റെ അന്ത്യത്തിലാണ് റോമിന്‍റെ രക്ഷിക എന്നു വിശേഷിപ്പിക്കാറുള്ള ദൈവമാതാവിന്‍റെ ബഹുവര്‍ണ്ണ മൊസൈക്ക് ചിത്രണം പ്രസി‍ഡന്‍റ് മൊറാലസിന് നല്കിയത്.

73/49 സെ.മീ. വലുപ്പമുള്ള ചിത്രം വത്തിക്കാനിലെ മൊസൈക്ക് സ്റ്റുഡിയോയില്‍ ബഹുവര്‍ണ്ണ സിറാമിക് ടൈലുകളിലും ഗോള്‍ഡന്‍ ടൈലുകളിലും സംയോജനം ചെയ്തതാണ്. റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന Salus Populi Romani റോമിന്‍റെ രക്ഷിക എന്ന പുരാതനവും ശ്രേഷ്ഠവുമായ വര്‍ണ്ണനാചിത്രത്തിന്‍റെ അല്ലെങ്കില്‍ Icon-ന്‍റെ പകര്‍പ്പാണ് പാപ്പാ മൊറാലസിനു സമ്മാനിച്ച മൊസൈക്ക്. 

Hodegretia  ഗ്രീക്കുഭാഷയില്‍ രക്ഷകന്‍റെ സഹായി Help of the Redeemer എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ ചിത്രണം ദൈവമാതാവ് ഉണ്ണയേശുവെ സംരക്ഷിക്കുന്നതായിട്ടുള്ള വര്‍ണ്ണനാ ചിത്രമാണ് അല്ലെങ്കില്‍ Icon  ആണ്.

പ്രസിഡന്‍റ് മൊറാലെസും പാപ്പായ്ക്ക് സമ്മാനങ്ങള്‍ നല്കിയ. രാഷ്ട്രത്തിന്‍റെ പേരില്‍ പാപ്പായെ ബഹുമാനിക്കുന്ന മെ‍ഡലും മാലകളുമായിരുന്നു ആദ്യം. പിന്നെ ബൊളീവിയന്‍ പരമ്പരാഗത വസ്ത്രം. മൂന്നാമതായി ലോഹനിര്‍മ്മിതമായ അരിവാള്‍ ചുറ്റികയില്‍ ക്രിസ്തുവിന്‍റെ ക്രൂശിത രൂപവും.

തുടര്‍ന്ന് രാഷ്ട്രാധികാരകളെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധനചെയ്ത പരിപാടിക്കായി ലാ പാസിലെ ദൈവമാതാവിന്‍റെ കത്തീഡ്രല്‍ ദേവാലയത്തിലേയ്ക്ക് പാപ്പാ നടന്നു നീങ്ങി. മാര്‍ഗ്ഗമദ്ധ്യേ ജനാവലി പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
All the contents on this site are copyrighted ©.