2015-07-02 20:17:00

കലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഏഷ്യയിലെ മെത്രാന്മാര്‍


ഏഷ്യയിലെ മെത്രാന്മാര്‍ കാലാവസ്ഥാ വ്യതിയാനം പഠനവിഷയമാക്കുന്നു.

ജൂലൈ 2, 3, തിയിതകളില്‍ മനിലയിലെ അജപാലനകേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് കാലാവസ്ഥ വ്യതിയാനം പരിസ്ഥിതി സംരക്ഷണം എന്നിവ ഏഷ്യയിലെ മെത്രാന്മാര്‍ പഠനവിഷയമാക്കുന്നത്.

‌‌‌ഏഷ്യയിലെ മെത്രാന്‍സമിതികളുടെ ഫെ‍ഡറേഷന്‍റെ മനുഷ്യാവകാശ കമ്മിഷനും മിസെരെയോര്‍ സംഘനയും പ്രായോജകരായിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ പ്രബോധനം Laudato Si' കേന്ദ്രീകരിച്ച് പഠനശിബിരം മനിലയില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന്, മുമ്പൈ അതിരൂപതാദ്ധ്യക്ഷനും, എഫ്.എ.ബി.സിയുടെ പ്രസി‍ഡന്‍റുമായ, കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് ജൂലൈ 1-ന് മനിലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.  
All the contents on this site are copyrighted ©.