2015-06-11 18:37:00

ദാരിദ്ര്യമകറ്റാന്‍ ധൂര്‍ത്തിന്‍റെ ജീവിതശൈലി ഉപേക്ഷിക്കണം


ധൂര്‍ത്തിന്‍റെയും ധാരാളിത്തിന്‍റെയും ജീവിതശൈലി മാറ്റണമെന്ന്, പാപ്പാ ഫ്രാ‍ന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജൂണ്‍ 11-ാം തിയതി വ്യാഴാഴ്ച രാവിലെ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃ സുരക്ഷാ സംഘടയുടെ റോമിലെ ആസ്ഥാനത്തുനിന്നും എത്തിയ 39-ാം പൊതുസമ്മേളനത്തിലെ പ്രതിനിധികളെ വത്തിക്കാനില്‍ കൂടിക്കാഴ്ച സ്വീകരിക്കവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

വര്‍ദ്ധിച്ചു വരുന്ന ആഗോള ജനസംഖ്യയും എന്നാല്‍ പ്രകടമായി നില്ക്കുന്ന ദാരിദ്യവും കണക്കിലെടുത്താല്‍, മാനുവകുടുംബത്തിന്‍റെ സുസ്ഥിതിക്ക് സമൂഹത്തി‍ല്‍ വളര്‍ന്നുവരുന്ന ധൂര്‍ത്തിന്‍റെയും ധാരാലിത്തത്തിന്‍റെയും ജീവിതശൈലിയില്‍ മാറ്റുമുണ്ടാകണമെന്ന് പാപ്പാ ഫാവോയുടെ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. ഉപഭോഗസംസ്ക്കാരത്തിന് അടിമകളാകാതെ, ധൂര്‍ത്തിന്‍റെ വലിച്ചെറിയല്‍ സംസ്ക്കാം ഇല്ലാതാക്കിയാല്‍ ലോകം നേരിടുന്ന ദാരിദ്ര്യത്തെയും വിശപ്പിനെയും ഇല്ലാതാക്കാനാവുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ഫാവോയുടെ ‍ഡയറക്ടര്‍ ജനറല്‍, ഹൊസെ ഗ്രാത്സിയോ, ചെയര്‍മാന്‍ മാമിയാ റൊപ്പാത്തി എന്നിവരും 450 രാജ്യാന്തര പ്രതിനിധികള്‍ക്കൊപ്പം വത്തിക്കാനിലെ ക്ലമന്‍റൈന്‍ ഹാളില്‍ പാപ്പായുടെ പ്രഭാഷണം കേള്‍ക്കുന്നതിന് സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.