2015-05-29 09:04:00

ബിഷപ്പ് എലമ്പശ്ശേരി കാലംചെയ്തു


ജമ്മു-കാശ്മീര്‍ രൂപതയുടെ മുന്‍മെത്രാന്‍ ബിഷപ്പ് പീറ്റര്‍ സെലസ്റ്റിന്‍ എലമ്പശ്ശേരി അന്തിച്ചു. കേരളത്തില്‍ ഭരണങ്ങാനത്തുള്ള അസ്സീസി ആശ്രമത്തില്‍ മെയ് 27-ാം തിയതി ബുധനാഴ്ച വെളുപ്പിനാണ് വിശ്രമജീവിതം നയിച്ചിരുന്ന ബിഷപ്പ് എലമ്പശ്ശേരി അന്തരിച്ചത്. കപ്പൂച്ചിന്‍ സഭാംഗമായ 77 വയസ്സുകാരന്‍ ബിഷപ്പ് എലമ്പശ്ശേരി ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്.

1998 മുതല്‍ 2014-വരെയാണ് അദ്ദേഹം ജമ്മുവില്‍ സേവനം അനുഷ്ഠിച്ചത്.  പ്രായപരിധിയെത്തി വിരമിക്കും വരെ 16 വര്‍ഷക്കാലം ജമ്മു-കാശ്മീര്‍ രൂപതയുടെ നേതൃത്വം വഹിച്ച്, സ്തുത്യര്‍ഹ സേവനംചെയ്തു.

കേരളത്തില്‍ കോട്ടയം ജില്ലയിലെ മുട്ടച്ചിറ സ്വദേശിയാണ് അന്തരിച്ച ബിഷപ്പ് എലമ്പശ്ശേരി. പരേതന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ ഭരണങ്ങാനത്തെ ആശ്രമദേവാലയത്തില്‍ മെയ് 30-ാം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുമെന്ന്, ‍ഡല്‍ഹിയില്‍ സിബിസിഐ കേന്ദ്രത്തില്‍നിന്നും ദേശീയ മെത്രാന്‍ സമിതിയുടെ വക്താവ് അറിയിച്ചു.








All the contents on this site are copyrighted ©.