2015-05-14 18:50:00

വത്തിക്കാന്‍റെ വിശ്വത്തര ശിശുപരിചരണ കേന്ദ്രം


വിശ്വാസത്താല്‍ പ്രചോദിതമായ സ്നേഹസമര്‍പ്പണത്തിന്‍റെ ഫലദായകത്വമാണ്  ഉണ്ണയേശുവിന്‍റെ നാമത്തിലുള്ള റോമിലെ കുട്ടികളുടെ ആശുപത്രിയെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. 

വത്തിക്കാനോടു ചേര്‍ന്നുള്ള ഉണ്ണിയേശുവിന്‍റെ നാമത്തിലുള്ള Gesu Bambino ആശുപത്രിയുടെ ശിശുപരിചരണ വിഭാഗമായി തുടങ്ങിയ സ്ഥാപനത്തിന്‍റെ 30-ാം വാര്‍ഷികം ആഘോഷിച്ചുകൊണ്ട് മെയ് 13-ാം തിയതി ബുധനാഴ്ച ഫാത്തിമാനാഥയുടെ തിരുനാളില്‍ നല്കിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. കുട്ടിളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കും, ശസ്ത്രക്രിയയ്ക്കും, ഗവേഷണ പഠനങ്ങള്‍ക്കും യൂറോപ്പില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന സ്ഥാപനമാണ് ഉണ്ണിയേശുവിന്‍റെ നാമത്തിലുള്ള വത്തിക്കാന്‍റെ കുട്ടികളുടെ ആശുപത്രിയെന്ന് (Gesu Bambino Hospital)  കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ പ്രഭാഷണത്തില്‍ ആമുഖമായി ചൂണ്ടിക്കാട്ടി.

ഈ സ്ഥാപനത്തിന്‍റെ ഉന്നത സാങ്കേതികതയും, വിദഗ്ദ്ധരായ ഭിഷഗ്വരന്മാരുടെ സാന്നിദ്ധ്യവും ഗവേഷണ സൗകര്യങ്ങളും ആഗോള തലത്തില്‍ ലഭ്യാമാക്കുവാന്‍ വിശിഷ്യ പാവങ്ങളായ കുട്ടികള്‍ക്ക് നല്കുവാന്‍ പരിശ്രമിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെടുന്നവരും ക്രിസ്തു സ്നേഹത്തിന്‍റെ ഉദാത്തമായ ലക്ഷൃങ്ങളിലാണ് പങ്കുചേരുകയാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.