2015-05-09 19:59:00

സാഹോദര്യം വളര്‍ത്താന്‍ സ്പോര്‍ട്സിന് കരുത്തുണ്ട്


സ്പോര്‍ട്സ് സാഹോദര്യം വളര്‍ത്തുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  ഇറ്റലിയിലെ ലാസ്സിയോ പ്രവിശ്യയുടെ ഏറ്റവും പഴക്കമുള്ളതും വലുപ്പമുള്ളതുമായ ക്ലബ്ബിലെ കായികതാരങ്ങളെയും അവരുടെ പ്രായോക്താക്കളെയും മെയ് 7-ാം തിയതി വ്യാഴാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സമൂഹത്തിലെ അനീതിയുടെയും അസ്വസ്ഥതയുടെയും അന്തരീക്ഷം അകറ്റി സാഹോദര്യവും കൂട്ടായ്മയും വളര്‍ത്താന്‍ സ്പോര്‍ട്സിന് കരുത്തുണ്ടെന്ന ജീവിതാനുഭവം പാപ്പാ കായികതാരങ്ങളുമായി പങ്കുവച്ചു.  ഇറ്റലിയിലെ ലാസ്സിയോ സ്പോര്‍ട്സ് ക്ലബിന്‍റെ 115-ാം വാര്‍ഷികം ആഘോഷിച്ചുകൊണ്ട് സംഗമിച്ച 5000-ല്‍ ഏറെ വരുന്ന സ്പോര്‍ട്സ് താരങ്ങളെയും അവരുടെ പരിശീലകര്‍, പ്രായോജകര്‍, കുടുംബാംഗങ്ങള്‍ ആദിയായവരെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.

കൂട്ടായ്മയില്‍ നിസ്സാരരും വളരും എന്നാല്‍ ഭിന്നിപ്പില്‍ മഹത്തുക്കളും തകരും, പഴയ ലത്തീന്‍ സൂക്തം concordia res parvae crescunt, discord maximae dilbuntur  ഉദ്ധിരിച്ചുകൊണ്ട് പരസ്പര ധാരണയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയു സംസ്ക്കാരത്തിലൂടെ സമൂഹത്തിന്‍ നന്മയും നേട്ടവും കൊയ്തെടുക്കാമെന്ന് പാപ്പാ കായികതാരങ്ങളെയും അവരുടെ അഭ്യൂദയകാംക്ഷികളെയും ഉദ്ബോധിപ്പിച്ചു.

വിശുദ്ധഗ്രന്ഥം പ്രബോധിപ്പിക്കുന്നതുപോലുള്ള ആത്മാവിന്‍റെയും ശരീരത്തിന്‍റെയും സമഗ്രത കൈവരിക്കാന്‍ സാധിക്കുന്ന മേഖലയാണ് സ്പോര്‍ട്സ് എന്നും പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിക്കുകയുണ്ടായി. അതിനാല്‍ കായികാഭ്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അവയുടെ ആത്മീയവും മതാത്മകവുമായ മാനങ്ങള്‍ മാനിക്കേണ്ടതാണെന്നും പാപ്പാ കായികതാരങ്ങളെ പാപ്പാ ഉദ്ബോദിപ്പിച്ചു. 








All the contents on this site are copyrighted ©.