2015-05-07 19:56:00

യഥാര്‍ത്ഥ സ്നേഹം ജീവല്‍ബന്ധിയാണ്


യഥാര്‍ത്ഥ സ്നേഹം ജീവല്‍ബന്ധിയാണെന്ന് പാപ്പാ ഫ്രാ‍ന്‍സിസ് ഉദ്ബോധിപ്പിച്ചു.  ജീവിത പരിസരങ്ങളില്‍ സഹോദരങ്ങളുമായും ആത്മീയതയില്‍ ദൈവവുമായും ബന്ധപ്പെട്ടിരിക്കുന്നതാണ് സ്നേഹമെന്ന്, മെയ് 7-ാം തിയതി രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷത്തെ ആധാരമാക്കി പാപ്പാ വ്യാഖ്യാനിച്ചു.

സ്നേഹത്തില്‍ വസിക്കുന്നവര്‍ എന്‍റെ കല്പനകള്‍ പാലിക്കുന്നുവെന്ന ക്രിസ്തുവചനം ജീവിക്കുക എളുപ്പമല്ലെന്നു പ്രസ്താവിച്ച പാപ്പാ, സ്വാര്‍ത്ഥതയാണ് സ്നേഹത്തിന് വിഘാതമായി നില്ക്കുന്ന പാപമെന്നും ഉദ്ബോധിപ്പിച്ചു.

യഥാര്‍ത്ഥ സ്നേഹം, മനുഷ്യരോടും ദൈവത്തോടും ഒരുപോലെ ജീവിതത്തില്‍ പ്രകടമാക്കപ്പെടുന്നതും സംവേദനം ചെയ്യപ്പെടുന്നതുമാണെന്നും പാപ്പാ വിശേഷിപ്പിച്ചു.  സുവിശേഷത്തിലെ ഗിരിപ്രഭാഷണത്തിലായിരുന്നാലും അഷ്ഠഭാഗ്യങ്ങളിലായിരുന്നാലും ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ സത്തയും സാരാംശവും യഥാര്‍ത്ഥമായ സ്നേഹമാണെന്നും പാപ്പാ സമര്‍ത്ഥിച്ചു.  








All the contents on this site are copyrighted ©.