2015-05-07 20:11:00

ക്രിസ്തുസ്നേഹത്തിന്‍റെ രൂപാന്തരീകരണ ശക്തി


ക്രിസ്തുസ്നേഹത്തിന് രൂപാന്തരീകരണ ശക്തിയുണ്ടെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. മെയ് 6-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സ്വിസ് ഗാര്‍ഡുകള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ പരോളി‍ന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായുടെ ജീവന്‍ രക്ഷിക്കുവാന്‍വേണ്ടി സ്വിസ്ഗാര്‍ഡുകള്‍ ജീവന്‍ സമര്‍പ്പിച്ച ചരിത്രദിനത്തിലാണ് അനുവര്‍ഷം വത്തിക്കാന്‍റെ ചെറിയ സേനയായ സ്വിസ്ഗാര്‍‍‍ഡിലേയ്ക്ക് പുതിയ ​അംഗങ്ങള്‍ വ്രതമെടുത്തു ചേരുന്നത്.

സ്വിറ്റ്സര്‍ലണ്ടിന് സൈന്യവിഭാഗത്തില്‍ പൂര്‍ണ്ണ പരിശീലനം ലഭിച്ചിട്ടുള്ള യുവയോദ്ധാക്കളാണ് പാപ്പായുടെ അംഗരക്ഷകരായും വിശുദ്ധനഗരത്തിന്‍റെ പാലകരുമായി നിശ്ചിതകാല പരിധിയു‌ടെ സേവനത്തിനായി സ്വിസ് ഗാര്‍‍ഡുകളായി സത്യപ്രതിജ്ഞചെയ്ത് സഭാ സേവനംനിര്‍വ്വഹിക്കുന്നതെന്ന വസ്തുത കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണത്തില്‍ അനുസ്മരിപ്പിച്ചു.

മുന്തിരിച്ചെടിയോട് ഒട്ടിനിന്ന് ഫലം പുറപ്പെടുവിക്കുന്ന ശാഖകള്‍പോലെ ക്രിസ്തുവിനോടും അവിടുത്തെ പ്രതിപുരുഷനായ പാപ്പായോടും വിശ്വസ്തത പുലര്‍ത്തുന്നവര്‍ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കുമെന്നും സുവിശേഷത്തെ ആധാരമാക്കി പുതിയ ഗാര്‍ഡുകളെ കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.

വിശ്വത്തര കലാകാരന്‍ മൈക്കിളാഞ്ചലോ 500-ലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപകല്പനചെയ്ത ബഹുവര്‍ണ്ണ യൂണിഫോമും പരമ്പരാഗത ശിരോകവചവും ആയുധങ്ങളുമാണ് വത്തിക്കാന്‍റെ സ്വിസ്ഗാര്‍ഗള്‍ ഇന്നും ഉപയോഗിക്കുന്നത്. നില്ക്കുന്ന യുവത്വം തിങ്ങിനില്ക്കുന്ന സ്വിസ്സ് ഗാര്‍‍ഡുകള്‍ പാപ്പായ്ക്കു മാത്രമല്ല, വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഉപാകാരികളും മാര്‍ഗ്ഗദിര്‍ശികളുമാണ്. 100-ഓളം സ്വിസ്ഗാര്‍‍ഡുകള്‍ വത്തിക്കാനില്‍ സേവനംചെയ്യുന്നു. ഔദ്യോഗിക ചിടങ്ങുകള്‍ക്ക് ഉപോയോഗിക്കുന്ന ബാന്‍‍ഡ് വാദ്യവും സ്വിസ് ഗാര്‍‍ഡുകള്‍ക്കുണ്ട്.

പരമ്പരാഗത കുന്തം, കത്തിപോലുള്ള ആയുധങ്ങള്‍ അലങ്കാരമായി മാത്രം ഏന്തിനില്ക്കുന്ന സ്വസ്ഗാര്‍ഡുകള്‍, അവ ഉപോയോഗിക്കാറില്ലെങ്കിലും കായികവിദ്യയില്‍ സമര്‍ത്ഥരാകയാല്‍ അതിക്രമികളെ കയ്യോടെ ഉതുക്കുവാനും രക്ഷാപ്രവര്‍ത്ഥനങ്ങളില്‍ വ്യാപൃരാകുവാനും അവര്‍ സമര്‍ത്ഥരാണ്.








All the contents on this site are copyrighted ©.