2015-05-05 19:57:00

കരുണയുള്ള പിതാവ് വിശുദ്ധവത്സരത്തിന്‍റെ ചിത്രണം


കരുണയുള്ള പിതാവിന്‍റെ ചിത്രണവുമായി വത്തിക്കാന്‍ ജൂബിലി ചിഹ്നം പ്രകാശനംചെയ്തു. 2015 ‍ഡിസംബര്‍ 8, അമലോത്ഭവ മാതാവിന്‍റെ തിരുനാള്‍ മുതല്‍ 2016 നവംബര്‍ 20 ക്രിസ്തുരാജന്‍റെ തിരുനാളില്‍ സമാപിക്കുന്ന വിധത്തിലാണ് പാപ്പാ ഫാന്‍സിസ് ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധ വത്സരം പ്രഖ്യാപിച്ചത്. ജൂബിലി വര്‍ഷത്തിനുവേണ്ടിയുള്ള ലോഗോ മെയ് 5-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാന്‍ പ്രകാശനംചെയ്തു.

നഷ്ടപ്പെട്ടുപോയ മകനെ കണ്ടെത്തി തോളിലേറ്റി വരുന്ന നല്ലിടയന്‍റെയും സ്നേഹമുള്ള പിതാവിന്‍റെയും കൂട്ടിയിണക്കിക്കൊണ്ടാണ് വത്തിക്കാന്‍ ആസന്നമാകുന്ന ജൂബിലി വര്‍ഷത്തിന്‍റെ പ്രതിപാദ്യ വിഷയം വെളിപ്പെടുത്തുന്നതെന്ന്, ജൂബിലിയുടെ സംഘാടകരായ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ ഫിസിക്കേലാ മെയ് 5-ാം തിയതി ചൊവ്വാഴ്ച റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വിവശനും മുറിപ്പെട്ടവനുമായ മകനെ തോളിലേറ്റി നടക്കുന്നത് പിതാവിന്‍റെ കരുണാര്‍ദ്രരൂപമായ ക്രിസ്തു തന്നെയാണെന്ന് പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനും മൊസൈക്ക് ആര്‍ട്ടിസ്റ്റുമായ മാര്‍ക്കോ രൂപ്നിക്ക് രൂപകല്പനചെയ്ത ലോഗോയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു.  ജീവിതത്തില്‍ ആരെയും വിധിക്കാതെയും, തള്ളിക്കളയാതെയും, സ്നേഹവും കരുണയും ക്ഷമയും കാണിക്കുവാന്‍ ജൂബിലിവര്‍ഷം ആഹ്വാനംചെയ്യുന്നതായി ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ലോഗോ അനാച്ഛാദനംചെയ്തുകൊണ്ടട് ഉദ്ബോധിപ്പിച്ചു.

എല്ലാ രൂപതകളിലും സഭാ പ്രവിശ്യകളിലും ജൂബില കവാടങ്ങള്‍ സ്ഥലത്തെ ഭദ്രാസന ദേവാലയത്തിലോ തീര്‍ത്ഥാടന കേന്ദ്രത്തിലോ   തുറന്നുകൊണ്ട് ദൈവത്തിന്‍റെ കാരുണ്യം സകലര്‍ക്കും ലഭ്യാമാക്കുവാനുള്ള പരിശ്രമം ഈ ജൂബിലി വര്‍ഷത്തിന്‍റെ മാത്രം പ്രത്യേകതയാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വ്യക്താക്കി.

വിശ്വാസ പ്രഘോഷണപരമായ തീര്‍ത്ഥാടനങ്ങള്‍, ദൈവികകാരുണ്യത്തിന്‍റെ സാക്ഷൃപ്പെടുത്തലുകള്‍, യുവജനങ്ങളുടെ സംഗമം, രോഗികള്‍ക്കും വിഷമസന്ധിയില്‍ ജീവിക്കുന്നരുടെ സമ്മേളനം, ജയിലില്‍ കഴിയുന്നവരുടെ സംഗമം, ശുശ്രൂഷാജോലികളില്‍ വ്യാപൃതരായിരിക്കുന്നവരും സമ്മേളനം, മേരിയന്‍ സമ്മേളനം എന്നിവ ജൂബിലി വര്‍ഷത്തിന്‍റെ പ്രത്യേകതകളായിരിക്കുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.