2015-04-27 20:21:00

പാപ്പാ ഫ്രാന്‍സിസുമായി സ്വീഡന്‍റെ രാജ്ഞി സില്‍വിയ കൂടിക്കാഴ്ച നടത്തി


ഏപ്രില്‍ 27-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് സ്വീഡന്‍റെ രാജ്ഞി സില്‍വിയ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. മനുഷ്യക്കടത്തിനെതിരായ അവബോധം നല്കുന്ന വത്തിക്കാന്‍ സംഘടപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സില്‍വിയാ രാജ്ഞി.

കുട്ടികള്‍ക്കുവേണ്ടി സ്വീഡനില്‍ ചെയ്യുന്ന സ്വീഡിഷ് ഭരണകൂടം ചെയ്യുന്ന നവമായ പദ്ധതികള്‍ പാപ്പായുമായി രാജ്ഞി പങ്കുവച്ചു. പാപ്പായുടെ മനുഷ്യക്കടത്തിനെതിരായ ആഗോളപദ്ധതിയെയും പരിശ്രമങ്ങളെയും രാജ്ഞി കൂടിക്കാഴ്ചയില്‍ അഭനന്ദിച്ചു. അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും സ്വീഡിഷ് സര്‍ക്കാര്‍ കാണിക്കുന്ന തുറവും സാഹോദര്യത്തിന്‍റെ നയങ്ങളും പാപ്പാ സംവാദത്തില്‍ ശ്ലാഘിച്ചു.

സ്വീഡന്‍റെ ഇപ്പോഴത്തെ ഭരണകര്‍ത്താവ്, കാള്‍ 16-ാമന്‍ രാജാവിന്‍റെ പത്നിയാണ് രാജ്ഞി സില്‍വിയ. മകള്‍, രാജകുമാരി മാഗ്ദലീനും, 14 മാസംമാത്രം പ്രായമുള്ള പേരക്കുട്ടി, രാജകുമാരി ലെയൊണോരെ എന്നിവര്‍ക്കൊപ്പമാണ് രാജ്ഞി സില്‍വിയ വത്തിക്കാന്‍റെ നീതിക്കും സമാധാനത്തിനുമായുള്ള കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മേളനത്തിനായി എത്തിയത്.  അനൗപചാരികമായിരുന്നു കൂടിക്കാഴ്ചയെങ്കിലും സ്വീഡന്‍റെ പേരില്‍ രാജ്ഞി സില്‍വിയ പാപ്പായ്ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സന്ദര്‍ശന സ്മാരകമായി പാപ്പായും രാജ്ഞിക്ക് തന്‍റെ അപ്പസ്തോലിക പ്രബോധനം Evagelii Gaudium-ന്‍റെ ജര്‍മ്മന്‍ ഭാഷിയിലുള്ള പ്രതി നല്കി. 








All the contents on this site are copyrighted ©.