2015-04-24 09:13:00

ഭൗമദിനം : ദൈവം നല്കിയ പൂന്തോട്ടം


ഭൂമി ദൈവം മനുഷ്യനു നല്കിയ പൂന്തോട്ടമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഏപ്രില്‍ 22-ാം തിയതി ബുധനാഴ്ച ആചരിച്ച ഭൗമദിനത്തോട് (Earth Day) അനുബന്ധിച്ചാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ദൈവമാണ് പ്രപഞ്ച സ്രഷ്ടാവ് എന്ന കാഴ്ചപ്പാടില്‍ നാം ഭൂമിയെ വീക്ഷിക്കുകയാണെങ്കില്‍ മനുഷ്യന്‍ സംരക്ഷിക്കേണ്ട പരിസരവും, പരിസ്ഥിതിയും പൂന്തോട്ടവുമാണ് ഭൂമിയെന്ന്, ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.  ആര്‍ത്തി, ചൂഷണം, കൗശലം എന്നീ സ്വാര്‍ത്ഥതയുടെ മനോഭാവങ്ങളുമായി പ്രകൃതിയുമായി മനുഷ്യന് ബന്ധം സൃഷ്ടിക്കാനാവില്ലെന്നും, മറിച്ച് ദൈവത്തിന്‍റെ സൃഷ്ടിയില്‍ പങ്കുചേരുന്ന ആദരവിന്‍റെയും പരരക്ഷണത്തിന്‍റെയും പരിലാളനയുടെയും മനോഭാവത്തോടെ മാത്രമേ ഭാവി തലമുറകള്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തില്‍ ഭൂമിയെ ഉപയോഗപ്പെടുത്തുന്ന സംസ്കൃതി വളര്‍ത്തിയെടുക്കാനാവൂ എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പാപ്പാ ഫ്രാന്‍സിസ്  ഒരുക്കുന്ന പരിസ്ഥിതി സംബന്ധിയായ ചാക്രികലേഖനം ഇനിയും പ്രബോധിപ്പിക്കുവാനിരിക്കെയാണ് പാപ്പാ ഭൗമദിനത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കാങ്കണത്തില്‍ സമ്മേളിച്ച ആയിരങ്ങളോട് ആവേശത്തോടെ ചിന്തകള്‍ പങ്കുവച്ചത്. 








All the contents on this site are copyrighted ©.