2015-04-23 19:44:00

വാഴ്ത്തപ്പെട്ട മരിയ എലിസബത്ത് തജോണ്‍


ജപമാലരാജ്ഞിയുടെ നാമത്തിലുള്ള സന്ന്യാസിനികളുടെ (Congregation of Our Lady of Holy Rosary +1881) സഭാസ്ഥാപക, ദൈവദാസി മരിയ എലിസബത്ത് തജോണ്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു. ഏപ്രില്‍ 26-ാം തിയതി ഞായറാഴ്ച കാനഡിയിലെ റിമോസ്ക്കിലാണ്  19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ജീവിച്ച ദൈവദാസി മേരി എലിസബത്ത് തജോണിനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതെന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.

കാനഡയുടെ തെക്കു കിഴക്കന്‍ പ്രവിശ്യയായ ക്വിബെക്കിലും അതിനോടു ചേര്‍ന്ന് ആരംഭിച്ച പുതിയ റിമോസ്ക്കി രൂപതയിലും വിശ്വസത്തിന്‍റെ വിത്തു പാകിയ ധീരവനിതയാണ് ദൈവദാസി മരിയ എലിസബത്ത് തജോണ്‍ (1840-1881) എന്ന് കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ വിശേഷിപ്പിച്ചു.  41-ാം വര്‍ഷക്കാലം മാത്രം നീണ്ടുനിന്നു ഹ്രസ്വമായ ജീവിതംകൊണ്ട്  സഭയുടെ വളര്‍ച്ചയെ പിന്‍തുണയ്ക്കത്തക്കവിധത്തില്‍ സന്ന്യാസസഭ സ്ഥാപിച്ചുകൊണ്ടാണ് തനിക്കു ലഭിച്ച സുവിശേഷദൗത്യവും സാക്ഷൃവും തെജോണ്‍ ലോകത്ത് തുടരുന്നതും യാഥാര്‍ത്ഥ്യമാക്കിയതെന്ന് കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ വ്യക്തിമാക്കി.   

ദൈവഹിതം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക, 2. വിശ്വാസം പ്രത്യാശ ഉപവി എന്നിവയില്‍ ഊന്നി ജീവിക്കുക, 3. പ്രാര്‍ത്ഥനയിലൂടെ ദൈവികൈക്യം പ്രാപിക്കുക, 4. പ്രേഷിതമേഖലയില്‍ പാവങ്ങളെ വിദ്യാഭ്യാസത്തിലൂടെ സമുദ്ധരിക്കുക എന്നീ സിദ്ധികളാണ് തന്‍റെ ജീവസമര്‍പ്പണംകൊണ്ടും ജീവിത മാതൃകകൊണ്ടും തന്‍റെ സഹോദരിമാര്‍ക്കും, സഭയ്ക്കും പകര്‍ന്നു നല്കിയിട്ടുള്ളതെന്ന് കര്‍ദ്ദിനാള് അമാത്തോ അഭിമുഖത്തില്‍ വിശദീകരിച്ചു.

സാധാരണക്കാരുടെ കത്തോലിക്കാ വിദ്യാഭ്യാസത്തിനും മതബോധനത്തിനുമായി ജീവന്‍ സമര്‍പ്പിച്ച ദൈവദിസി തജോണ്‍ 1840-ല്‍ ക്യുബെക്കിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു.  1881-ല്‍ കണ്ടുപിടിക്കാനാവാത്ത അപൂര്‍വ്വരോഗങ്ങളുമായി ജീവന്‍ സമര്‍പ്പിച്ചു. 2014 നവംബര്‍ 4-ാം തിയതി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ച് പ്രസിദ്ധീകരിച്ച ഡിക്ര പ്രകാരമാണ് ദൈവദാസി മേരി എലിസബത്ത് തെജോണ്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്. 








All the contents on this site are copyrighted ©.