2015-04-23 18:09:00

പാപ്പാ ഫ്രാന്‍സിസ് ക്യൂബ സന്ദര്‍ശിക്കും


അമേരിക്കയിലേയ്ക്കുള്ള അപ്പസ്തോലിക യാത്രാമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ്  ക്യൂബ സന്ദര്‍ശിക്കുമെന്ന്, പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. 

സെപ്റ്റംബര്‍ 22-മുതല്‍ 27-വരെ നീളുന്നതാണ് പാപ്പായുടെ അമേരിക്ക സന്ദര്‍ശം. അമേരിക്കയിലേയ്ക്കുള്ള യാത്രമദ്ധ്യേ പ്രഥമദിനമായ സെപ്റ്റംബര്‍ 22-ന്‍റെ ആദ്യഭാഗത്ത് ക്യൂബയില്‍ ഹ്രസ്വസന്ദര്‍ശനം നടത്തുവാനാണ് സാദ്ധ്യതയെന്ന് ഏപ്രല്‍ 22-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

അമേരിക്കയിലെ ഫിലാഡെല്‍ഫിയില്‍ അരങ്ങേറുന്ന കുടുംബങ്ങളുടെ ആഗോളസംഗമത്തില്‍ പങ്കെടുക്കുവാന്‍ പോകുന്ന പാപ്പാ, യാത്രമദ്ധ്യേ ക്യൂബയില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം നീളുന്നൊരു ഹ്രസ്വസന്ദര്‍ശം നടത്തുവാനാണ് സാദ്ധ്യതയെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.








All the contents on this site are copyrighted ©.