2015-04-11 15:08:00

യെമന് യുനിസെഫിന്‍റെ സഹായമെത്തി


അവശ്യമരുന്നുകളുമായി  UNICEFന്‍റ്റെ ആദ്യചരക്കു വിമാനം യെമനിലെത്തി.

ഐക്യരാഷ്ട്രസഭയുടെ ജീവന്‍രക്ഷാ മരുന്നുക‍‍‍‍‍‍‍ളും മറ്റു സഹായ സാമഗ്രികളുമായി പോയ ആദ്യത്തെ ചരക്കുവിമാനം യുദ്ധകലുഷിതമായ യെമനിലെ സനാ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഏപ്രില്‍ 10-ാം തിയതി വെള്ളിയാഴ്ച ഇറങ്ങി.

ജീവന്‍രക്ഷാ മരുന്നുകളും, പ്രാഥമീകാരോഗ്യ സംവിധാനങ്ങളും ഏറെക്കുറെ പൂര്‍ണ്ണമായിത്തന്നെ ഇല്ലാതായിയെന്നും യെമനിലെ അവസ്ഥ ഇനിയും മോശമായിക്കൊണ്ടെയിരിക്കുന്നുവെന്നും UNICEF പ്രതിനിധി ജൂലിയന്‍ ഹാര്‍ണ്ണീസ് പറഞ്ഞു. ഇന്നു വന്നെത്തിച്ചേര്‍ന്ന ചെറുതായിട്ടുള്ള ഈ സഹായം പോലും യെമനിലെ ഒരുപാടു കുട്ടികളുടെയും  മരണാസന്നരായവരുടെയും  ഭാഗധേയം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.  ജീവന്‍രക്ഷാ ഉപാധികളുടെ നീക്കം വിമാനമാര്‍ഗ്ഗത്തിലൂടെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായുള്ള ചിന്തകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്‍റ്റീബയോട്ടിക്കുകളും ജീവന്‍രക്ഷാ മരുന്നുകളും, തുണികളും ഉള്‍പ്പെടെ പതിനെട്ടു ടണ്‍സാധനങ്ങളാണ് യെമനിലിറങ്ങിയ വിമാനത്തിലുണ്ടായിരുന്നത്. ഈ മരുന്നുകള്‍ 80,000 രോഗികളെയും 20,000ത്തിലധികം കുട്ടികളെയും ചികിത്സിക്കാന്‍ യൂണിസെഫിനെ സഹായിക്കും. ആയിരക്ക‍ണക്കിനാളുകളാണ് യെമനീലെ യുദ്ധഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്നും സ്വഭവനങ്ങളുപേക്ഷിച്ച് പാലായനം ചെയ്തത്. അപകടകരമായ സാഹചര്യങ്ങളും വൃത്തിഹീനമായചുറ്റുപാടുകളും പകര്‍ച്ചവ്യാധീരോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും അതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ അനുവദിക്കുമ്പോഴെല്ലാം UNICEF പ്രതിനിധികള്‍ മറ്റുസംഘടനകളോട് ചേര്‍ന്ന്  ആരോഗ്യരംഗത്ത് തീവ്രമായി പ്രവര്‍ത്തിക്കയാണെന്നും ജൂലിയാന്‍ ഹാര്‍ണ്ണീസ് പറഞ്ഞു.

 








All the contents on this site are copyrighted ©.