2015-03-27 09:35:00

‘ജീവന്‍റെ സുവിശേഷ’ത്തിന് ഇരുപതുവയസ്സ്


Evangelium Vitae ജീവന്‍റെ സുവിശേഷം, സഭയുടെ ജീവന്‍റെ കഥനമാണെന്ന്  ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രബോധിപ്പിച്ച Evangelium Vitae ‘ജീവന്‍റെ സുവിശേഷം’ എന്ന ചാക്രിക ലേഖനത്തിന്‍റെ 20-ാം വാര്‍ഷികം സമ്മേളനത്തില്‍ മാര്‍ച്ച് 25-ാം തിയതി ബുധനാഴ്ച റോമില്‍ ആചരിച്ചുകൊണ്ട് നടത്തിയ ആമുഖ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇങ്ങനെ പ്രസ്താവിച്ചത്.

ജീവനെക്കുറിച്ചുള്ള സഭാപ്രബോധനങ്ങളിലും നിലപാടുകളിലും ‘ജീവന്‍റെ സുവിശേഷം’ നാഴികക്കല്ലാണെന്നും, ജീവന്‍ അതിന്‍റെ ആരംഭം മുതല്‍ അവസാനംവരെ പരിരക്ഷക്കപ്പെടേണ്ടതാണെന്നുള്ള സഭയുടെ പ്രബോധന പാരമ്പര്യത്തിന്‍റെ ചരിത്രകഥനമാണ് 20 വര്‍ഷം പിന്നിട്ട് മനോഹരമായ ചാക്രികലേഖനം Evangelium Vitae എന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി തന്‍റെ പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു.

ജീവന്‍റെ സംസ്ക്കാരവും നവയുഗത്തിന്‍റെ മരണസംസ്ക്കാരവും തമ്മില്‍ ഗൗരവതരമായ സംഘട്ടനങ്ങളും അഭിപ്രായ ഭിന്നതകളുടെ ഉയര്‍ന്നുനില്ക്കുന്ന ഇക്കാലഘട്ടത്തിന്‍റെ സാമൂഹ്യപരിസരത്ത് ജീവന്‍റെ അസ്ഥിത്വപരമായ പൈതൃകവും മൂല്യവും വെളിപ്പെടുത്തുന്ന ജീവന്‍റെ സുവിശേഷം, Evangelium Vitae ഏറെ പ്രസക്തമായ സഭയുടെ സാമൂഹ്യ പ്രബോധനമാണെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി പ്രബന്ധത്തില്‍ സമര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.