2015-03-25 18:57:00

ബിഷപ്പ് റൊമേരോയുടെ രക്തസാക്ഷിത്വദിനം


ധന്യനായ ബിഷപ്പ് ഓസ്ക്കര്‍ റൊമേരോയുടെ രക്തസാക്ഷിത്വദിനം മനുഷ്യാവകാശം നിഷേധിക്കപ്പെട്ടവരുടെ അന്തര്‍ദേശീയ ദിനം (International Day for the Victims of Human Rights Violations).

ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോരിലെ മിലിട്ടറി ആധിപത്യത്തിനും അഴിമതിക്കും എതിരെ ശബ്ദമുയര്‍ത്തുകയും പാവങ്ങളുടെ പക്ഷംചേരുകയും ചെയ്തതിന്‍റെ പേരില്‍, സ്ഥലത്തെ മെത്രാനായിരുന്ന ബിഷപ്പ് റൊമേരോ ബലിവേദിയില്‍ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ദിവസമാണ് മാര്‍ച്ച് 24 - 1980. ആര്‍ച്ചുബിഷപ്പ് റൊമേരോ കൊല്ലപ്പെട്ട ദിനം ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ലംഘത്തിന് ഇരയാവരുടെ അന്തര്‍ദേശിയ ദിനമായി ആചരിക്കുന്നു.

നീതിക്കും മനുഷ്യാവകാശത്തിനുവേണ്ടി സമാധാനപരമായി പോരാടിയ ധന്യനായ ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ രക്തസാക്ഷിത്വ ദിനം മനുഷ്യാവകാശത്തിനുള്ള ആഗോളദിനമായി ആചരിക്കപ്പെടണമെന്നത് നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള ആഗോള സംഘടകളുടെ അഭ്യര്‍ത്ഥനയായിരുന്നെന്ന്, മനുഷ്യാവകാശത്തിനായുള്ള കാത്തലിക്ക് ഏജന്‍സിയുടെ ഇംഗ്ലണ്ടിന്‍റെ പ്രതിനിധി, ജൂലിയന്‍ ഫിലഞ്ചോസ്ക്കി മാര്‍ച്ച് 24-ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സഭ ‘അമ്മയും അദ്ധ്യാപിക’യുമാണെന്ന് mater et magistra പ്രഘോഷിക്കുകയും, അതേ അരൂപിയില്‍ തന്‍റെ അജപാലനജീവിതം പാവങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്ത ധന്യനായ ബിഷപ്പ് റൊമേരോ. ‘വിശ്വാസത്തിനെതിരായ വിദ്വേഷത്താലാണ്’ കൊല്ലപ്പെട്ടതെന്ന് പ്രഖ്യാപിച്ച പാപ്പാ ഫ്രാന്‍സിസ്, അദ്ദേഹത്തിന്‍റെ നാമകരണ നടപടിക്രമങ്ങളുടെ ഭാഗമായി മെയ് 23-ാം തിയതി എല്‍ സാല്‍വദേറില്‍വച്ച് അദ്ദേഹം വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള ഡിക്രിയും പാപ്പ പ്രഖ്യാപിച്ചു. 








All the contents on this site are copyrighted ©.