2015-03-20 09:16:00

ജീവനുവേണ്ടി യുഎന്നില്‍ യുവജനങ്ങളുടെ ശബ്ദം


യുവജനങ്ങള്‍ ജീവന്‍റെ പ്രായോക്താക്കളാകണമെന്ന്, ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ ഉദ്ബോധപ്പിച്ചു. മാര്‍ച്ച് 16-ാം തിയതി തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ‘യുവജനങ്ങള്‍ ധീരതയോടെ മുന്നേറണം,’ എന്ന പ്രചോദനപരമായ അന്തര്‍ദേശീയ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ യുവജനങ്ങളോട് ജീവനെക്കുറിച്ച് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയുടെ യുവജനങ്ങള്‍ക്കായുള്ള കമ്മിഷനാണ് സമ്മേളനം ആസൂത്രണംചെയ്തത്.

ദുര്‍വ്യയത്തിന്‍റെ അല്ലെങ്കില്‍ വലിച്ചെറിയലിന്‍റെ മരണസംസ്കൃതി ലോകത്ത് വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ ജീവന്‍ സംരക്ഷിക്കുവാനും അതു പരിപോഷിപ്പിക്കുവാനും യുവജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഹ്രസ്വപ്രഭാഷണത്തിലൂടെ ആര്‍ച്ചുബിഷപ്പ് ഔസാ യുവജനങ്ങളെ ആഹ്വാനംചെയ്തു.

മനുഷ്യാന്തസ്സു മാനിക്കപ്പെടുന്നൊരു സമൂഹത്തില്‍ മാത്രമേ പ്രത്യാശയുടെ വസന്തം വരിയിക്കുവാന്‍ യുവജനങ്ങള്‍ക്കു സാധിക്കുകയുള്ളൂവെന്നും ആര്‍ച്ചുബിഷപ്പ് ഔസാ കൂട്ടിച്ചേര്‍്ത്തു. അമേരിക്കയില്‍ അറിയപ്പെട്ട ജീവന്‍റെ പ്രായോക്താവും, ജീവല്‍ പ്രസ്ഥാനത്തിന്‍റെ proLife movement –ന്‍റെ ദേശീയ യുവപ്രതിനിധിയുമായ ലീലാ ഗ്രെയിസ് റോസ് സമ്മേളനത്തില്‍ യുവജനങ്ങളെ അഭിസംബോധനചെയ്തു.

ആസന്നമാകുന്ന ലോക യുവജന ദിനത്തിന്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശം, എപ്രകാരം ഹൃദയ വിശുദ്ധിയുള്ളവരെക്കുറിച്ചു പരാമര്‍ശിക്കുന്നുവെന്നും, ഹൃദയനൈര്‍മ്മല്യമാണ് ദൈവിക ദര്‍ശനത്തിന് നമ്മെ യോഗ്യരാക്കുന്നതെന്നും പ്രഭാഷണത്തില്‍ ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തെ അനുസ്മരിപ്പിക്കുകയുണ്ടായി.

 








All the contents on this site are copyrighted ©.