2015-03-19 19:57:00

മെക്സിക്കോയില്‍ പുതിയ രൂപത - നൊഗാലസ്


‘നൊഗാലസ്’ എന്ന് പേരുള്ള പുതിയ രൂപത ഹെര്‍മോസീലോ അതിരൂപതയില്‍നിന്നും ഉതിര്‍ക്കൊള്ളന്നതാണ്. മെക്സിക്കോയുടെ വടക്കന്‍ അതിര്‍ത്തിയില്‍ - മെക്സിക്കോ-അമേരിക്കന്‍ അതിര്‍ത്തിയില്‍ കിടക്കുന്ന നൊഗാലസ് നഗരം കേന്ദ്രീകരിച്ചുള്ളതാണ് പുതിയ സഭാപ്രവിശ്യ, നൊഗാലസ്. ഹെര്‍മോസീലോയുടെ കീഴ്രൂപതയായിരിക്കും നൊഗാലസെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

ഗ്വാദലജാരാ അതിരൂപതയുടെ സഹായ മെത്രാനായിരുന്ന, 60 വയസ്സുകാരന്‍ ബിഷപ്പ് ജോസ് ലിയോപോള്‍ഡ് ഗൊണ്‍സാലസ് ഗൊണ്‍സാലസിനെ പുതിയ രൂപതയുടെ മെത്രാനായും പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. നാല്പത്തയ്യായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നൊസാലസ് പ്രവിശ്യയുടെ ജനസംഖ്യയില്‍ ഭൂരിപക്ഷവും കത്തോലിക്കരാണ്. കണക്കുകള്‍ പ്രകാരം അവര്‍ 3,82,000-ത്തോളം പേരാണ് കത്തോലിക്കര്‍. 25 ഇടവകകളിലായി 44 വൈദികരും, 62 സന്ന്യാസിനികളും നൊഗാലസില്‍  സേവനംചെയ്യുന്നു.








All the contents on this site are copyrighted ©.