2015-03-18 17:14:00

ബ്രദര്‍ റോജറിന്‍റെ ജന്മശതാബ്ദിയും പത്താം ചരമവാര്‍ഷികവും


തെയ്സേ, ക്രൈസ്തവൈക്യ പ്രാര്‍ത്ഥനാ പ്രസ്ഥാനത്തിന്‍റെ ആത്മീയനിയന്താവും ഡയറക്ടറും, ബ്രദര്‍ അലോയ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സിസെ തെയ്സേ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന എക്യുമേനിക്കള്‍ മൊനാസ്റ്റിക്ക് പ്രസ്ഥാനത്തിന്‍റെ തലവന്‍, ബ്രദര്‍ അലോയ് മാര്‍ച്ച് 16-ാം തിയതി തിങ്കളാഴ്ചയാണ് വത്തിക്കാനില്‍വന്ന് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.

സ്വകാര്യമായിരുന്ന കൂടിക്കഴ്ചയില്‍ തെയ്സെ പ്രസ്ഥാനത്തിന്‍റെ സ്ഥാപന്‍ ബ്രദര്‍ റോജറിന്‍റെ ആസന്നമാകുന്ന ജന്മ ശതാബ്ദിയെക്കുറിച്ചും (12 മെയ് 1915), മാര്‍ച്ച് 16, 2015-ന് ആചരിച്ച അദ്ദേഹത്തിന്‍റെ 10-ാം ചരമ വാര്‍ഷികത്തെക്കുറിച്ചും ബ്രദര്‍ അലോയ് പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചു. ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധ വത്സരം പ്രഖ്യാപിച്ചതിന് ബ്രദര്‍ അലോയ് പാപ്പായ്ക്ക് പ്രത്യേകം നന്ദിയര്‍പ്പിച്ചു.

സുവിശേഷത്തിന്‍റെ സത്തയാണ് ദൈവികകാരുണ്യമെന്ന് പ്രത്യുത്തരിച്ച പാപ്പാ, തനിക്കുവേണ്ടി പ്രത്യേകം തെയ്സേയില്‍ പ്രാര്‍ത്ഥിക്കണമെന്ന് ബ്രദര്‍ അലോയിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. തെയ്സെയുടെ സഭൈക്യ സ്വഭാവവും, അവിടെ ധാരാളമായി സമ്മേളിക്കുന്ന യുവജനങ്ങളുടെ പ്രാര്‍ത്ഥനാ പരിപാടികളെയും കുറിച്ച് ബ്രദര്‍ അലോയിയില്‍നിന്നും ഏറെ ശ്രദ്ധയോടെ കാര്യങ്ങള്‍ മനസ്സിലാക്കുയും ചെയ്തു.








All the contents on this site are copyrighted ©.