2015-03-12 20:20:00

ദൈവികകാരുണ്യത്തിന്‍റെ ഉറവയാണ് കുമ്പസാരം


കുമ്പസാരം ദൈവിക കാരുണ്യത്തിന്‍റെ പ്രബോധനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ദൈവത്തിന്‍റെ ലോലമായ സാന്നിദ്ധ്യവും സാമീപ്യവും അനുഭവിക്കുന്ന ഇടമാണ് കുമ്പസാരവേദി. ദൈവം അനുതാപിയെ സ്വീകരിക്കുയും ആശ്ലേഷിക്കുകയും ചെയ്യുന്ന സ്നേഹസ്ഥാനമാണ്, ദൈവികകാരുണ്യത്തിന്‍റെ ഉറവയാണ് കുമ്പസാരക്കൂട്. ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം പാപിയായ മനുഷ്യന് ദൃശ്യമാകുന്നതു അനുഭവവേദ്യമാകുന്നതുമായ ദര്‍ശനവേദിയാണതെന്നും പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ വിവരിച്ചു. 

സൂര്യനെ അഭിമുഖീകരിക്കുന്ന മനുഷ്യന് അതിന്‍റെ പ്രകാശവും താപവും സംശയമെന്യേ അനുഭവവേദ്യമാകുന്നു..... അതുപോലെയാണ് അനുരഞ്ജനത്തിന്‍റെ കൂദാശയെ സമീപിക്കുന്നവര്‍ക്ക് ദൈവിക കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഊഷ്മളതയും പ്രഭയും ലഭ്യമാകുകതന്നെ ചെയ്യുമെന്ന് കുമ്പസാരമെന്ന കൂദാശ ശരിയായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാനെത്തിയവരോട് പാപ്പാ ആഹ്വാനംചെയ്തു. കുമ്പസാരമെന്ന കൂദാശയെക്കുറിച്ച്  ആത്മകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ കോടതി – Apostolic Penitentiary സംഘടിപ്പിച്ച 26-ാമത് പഠനശിബരത്തിലെ പങ്കാളികളെ മാര്‍ച്ച്  12-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍  അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അനുരഞ്ജനത്തിന്‍റെ കൂദാശയുടെ ശരിയായ പരികര്‍മ്മം, അതിന്‍റെ കാനോനികവും, ധാര്‍മ്മികവും ആരാധനക്രമ അജപാലന പരവുമായ മേഖലകള്‍, അനുതാപിയുടെ ഉത്തരവാദിത്വങ്ങള്‍ അവകാശങ്ങള്‍.... എന്നിവയാണ് പഠനശിബരം വിഷയമാക്കിയത്. വൈദികരും സന്ന്യസ്തരും, വൈദികവിദ്യാര്‍ത്ഥികളും കുമ്പസാരക്കാരുമായി വിവിധ സ്ഥലങ്ങളിള്‍നിന്നായി എത്തിയ 200-ല്‍പ്പരം അജപാലകരെയും വത്തിക്കാന്‍റെ Apostolic Penitentiary-യുടെ തലവന്‍ കര്‍ദ്ദിനാള്‍ മാവുരോ പിയെച്ചെന്‍സാ ഉള്‍പ്പെടെയുടെയുള്ള ആത്മകാര്യങ്ങള്‍ക്കായുള്ള കോടതിയുടെ ഭാരവാഹികളെയുമാണ് മാര്‍ച്ച് 12-ാം തിയതി വ്യാഴാഴ്ച രാവിലെ പാപ്പാ ഇങ്ങനെ അഭിസംബോധന ചെയ്തത്.

ദൈവത്തിന്‍റെ ലോലമായ സാന്നിദ്ധ്യവും സാമീപ്യവും അനുഭവിക്കുന്ന ഇടമാണ് കുമ്പസാരവേദി. ദൈവം അനുതാപിയെ സ്വീകരിക്കുയും ആശ്ലേഷിക്കുകയും ചെയ്യുന്ന സ്നേഹസ്ഥാനമാണ് കുമ്പസാരക്കൂട്. ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം പാപിയായ മനുഷ്യന് ദൃശ്യമാകുന്നതും അനുഭവവേദ്യമാകുന്നതുമായ ദര്‍ശനവേദിയാണതെന്നും പാപ്പാ തന്‍റെ പ്രഭാഷണത്തില്‍ വിവരിച്ചു. സൂര്യനെ അഭിമുഖീകരിക്കുന്ന മനുഷ്യന് അതിന്‍റെ പ്രകാശവും താപവും സംശയമെന്യേ അനുഭവവേദ്യമാകുന്നതും. അതുപോലെയാണ് അനുരഞ്ജനത്തിന്‍റെ കൂദാശയെ സമീപിക്കുന്നവര്‍ക്ക് ദൈവിക കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഊഷ്മളതയും പ്രഭയും ലഭ്യമാകുകതന്നെ ചെയ്യുമെന്ന്, കുമ്പസാരമെന്ന കൂദാശ ശരിയായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാനെത്തിയവരോട്, പാപ്പാ ആഹ്വാനംചെയ്തു. 








All the contents on this site are copyrighted ©.