2015-03-11 17:42:00

വത്തിക്കാനില്‍ ഓഡിറ്റര്‍ ജനറല്‍


ഓഡിറ്റര്‍ ജനറലിനെ നിയോഗിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് അനുമതി നല്കി.

വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളുടെയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും സാമ്പത്തിക കാര്യങ്ങള്‍ സുതാര്യമായും ശാസ്ത്രീയമായും പരിശോധിക്കുന്നതിനുമാണ്  ഓഡിറ്റര്‍ ജനറലിനെ നിയോഗിക്കുവാന്‍ പാപ്പാ ഫ്രാന്‍സിസ് അനുമതി നല്കിയിരിക്കുന്നതെന്ന്, വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍ മാര്‍ച്ച് 7-ന് പ്രസിദ്ധപ്പെടുത്തിയ ബുള്ളറ്റിനിലൂടെ വെളിപ്പെടുത്തി.

ഓറ്റപ്പെട്ടു നില്ക്കുന്ന വത്തിക്കാന്‍റെ ചില വിഭാഗങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ളതും ഏകീകൃതവുമായ സമ്പത്തിക സംവിധാനത്തിലേയ്ക്ക് ഉയര്‍ത്തണമെന്നതാണ് പാപ്പാ ഫ്രാന്‍സിസന്‍റെ ആഗ്രഹമെന്നും കര്‍ദ്ദിനാള്‍ പേല്‍ പ്രസ്താവിച്ചു. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റും, ഫിനാന്‍ഷ്യന്‍ കൗണ്‍സിലും ചേര്‍ന്ന് നവീകരണ പദ്ധതികള്‍ ക്രമമായി പുരോഗമിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ പേല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.  








All the contents on this site are copyrighted ©.