2015-03-05 19:41:00

വധശിക്ഷ ഒഴിവാക്കണമെന്ന് യുഎന്നില്‍ വത്തിക്കാന്‍


വധശിക്ഷ ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനീവാ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി ആവശ്യപ്പെട്ടു. മാര്‍ച്ച് 4-ാം തിയതി ബുധനാഴ്ച ജനീവയിലെ യുഎന്‍ ആസ്ഥാനത്തു സമ്മേളിച്ച മനുഷ്യാവകാശ കമ്മിഷന്‍റെ 28-ാമത് സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി വധശിക്ഷ സംബന്ധിച്ച വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.

മനുഷ്യാന്തസ്സ് അലംഘനീയമാണെന്നും, സമൂഹത്തിന്‍റെ പൊതുനന്മ സംരക്ഷിക്കുവാന്‍ വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നുമുള്ള ധാര്‍മ്മിക നിലപാടിനെ ആധാരമാക്കിയാണ് ഇനിയും ലോകത്ത് രാഷ്ട്രങ്ങള്‍ വധശിക്ഷ ഒഴിവാക്കേണ്ടതാണെന്ന നിലപാടു വത്തിക്കാന്‍ സ്വീകരിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തില്‍ വ്യക്തമാക്കി. ജീവന്‍റെ പ്രഥമസ്ഥാനവും, ഒപ്പം അലംഘനീയമായ മനുഷ്യാന്തസ്സും മാനിക്കപ്പെടുന്ന വിധത്തിലായിരിക്കണം രാഷ്ട്രങ്ങളുടെ നിയമനടപടിക്രമങ്ങളും അധികാരത്തിന്‍റെ വിനിയോഗവും എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാടും പ്രബന്ധത്തില്‍ ആര്‍ച്ചുബിഷപ്പ് തൊമാസി ഉദ്ധരിക്കുകയുണ്ടായി. 








All the contents on this site are copyrighted ©.