2015-02-12 17:35:00

സഭാ നവീകരണ പദ്ധതിയില്‍ സോദരത്വേന സഹകരിക്കും : കര്‍ദ്ദിനാള്‍ സൊഡാനോ


പാപ്പാ ഫ്രാന്‍സിസിന്‍റെ നവീകരണ ഉദ്യമത്തില്‍ സഹോദരഭാവേന സഹകരിക്കുമെന്ന് കര്‍ദ്ദിനാള്‍ സംഘതലവന്‍, ആഞ്ചലോ സൊഡാനോ പ്രസ്താവിച്ചു. വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍സിസ്റ്റ്ട്രിക്ക് ആമുഖമായിട്ടാണ് സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോ ഇങ്ങനെ പ്രസ്താവിച്ചത്.

സഭാ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള നവീകരണ ശ്രമങ്ങളെ എണ്ണിപ്പറഞ്ഞ ശേഷം, പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിച്ചിരിക്കുന്ന മൂന്നാം സഹസ്രാബ്ദത്തിന്‍റെ കാലികമായ നവീകരണ പദ്ധതയില്‍ ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി, ക്രിസ്തുവിലുള്ള സാഹോദര്യത്തിന്‍റെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കാമെന്ന് കര്‍ദ്ദിനാള്‍ സൊഡാനോ ആഗോളസഭയിലെ സന്നിഹിതരാരയിരുന്ന 220-ല്‍ ഏറെ വരുന്ന കര്‍ദ്ദിനാല്‍ സംഘത്തോട് ആഹ്വാനംചെയ്തു.

.................

ആഗോള സഭയുടെ ഭരണസംവിധാനങ്ങള്‍ പഠിപ്പ് പുനരാവിഷ്ക്കരിക്കുന്നതിന് പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച സി-9 കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ 6-ാമത് സമ്മേളനം പാപ്പായുടെ അദ്ധ്യക്ഷതില്‍ ഫെബ്രുവരി 9-മുതല്‍ 11-വരെ തിയതികളില്‍ സമ്മേളിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഫെബ്രുവിരി 12-ാം തിയതി വ്യാഴാവ്ച വത്തിക്കാനില്‍ സമ്മേളിക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്  സമര്‍പ്പിക്കുകയും, അതിനെക്കുറിച്ച് പഠിച്ച് തീരുമാനങ്ങള്‍ ഉടനെ കൈക്കൊള്ളുമെന്നും റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

സി-9 കമ്മിഷന്‍റെ കോര്‍ഡിനേറ്ററും, ആഗോള ഉപവിപ്രസ്ഥാനം Caritas International-ന്‍റെ പ്രസിഡന്‍റുമായ ഹോണ്ടൂരാസിലെ കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ റോഡ്രിക്സ് മരദിയാഗയും, സെക്രട്ടറി (ഇറ്റലിയിലെ അല്‍ബാനോ രൂപതാദ്ധ്യക്ഷന്‍) ബിഷപ്പ് മര്‍സേലോ സെമെരാരോ എന്നിവരുമായിരിക്കും കര്‍ദ്ദിനാള്‍ സംഘത്തിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. 

റിപ്പോര്‍ട്ടിനു പുറമേ, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, വത്തിക്കാന്‍ മാധ്യമങ്ങള്‍, വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍, സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗീക പീഡനക്കേസുകള്‍ എന്നിവ  കേന്ദ്രീകരിച്ചും ഫെബ്രരി 12, 13 വ്യാഴം വെള്ളി ദിവസങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കണ്‍സിസ്റ്ററി തീരുമാനങ്ങള്‍ എടുക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.