2015-02-12 16:51:00

ജൂബിലി ആഘോഷിക്കുന്ന ഭാരതത്തിലെ പ്രഥമ തദ്ദേശ സന്ന്യാസിനീ സമൂഹം


ഭാരതത്തിലെ പ്രഥമ തദ്ദേശ സന്ന്യാസിനീ സമൂഹം സ്ഥാപനത്തിന്‍റെ 150-ാം വാര്‍ഷികം ആചരിക്കും. സിടിസി- എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന Congregation of Teresian Carmelites ആണ് ഫെബ്രുവരി 13-ാം തിയതി വെള്ളിയാഴ്ച സഭാ സ്ഥാപനത്തിന്‍റെ 150ാം വാര്‍ഷികം ആചരിക്കുന്നത്.

ദൈവവിളിയോട് പ്രതികരിച്ചും, അന്ന് വരാപ്പുഴ അതിരൂപതയുടെ ഭരണസാരഥ്യം വരിച്ചിരുന്ന കര്‍മ്മലീത്താ മിഷണറിമാരുടെ ആത്മീയ പിന്‍തുണയിലും ദൈവദാസി ഏലീശ്വായോട് അന്ന, ട്രീസാ എന്നീ യുവതികളും ചേര്‍ന്ന് കൊച്ചി നഗരപ്രാന്തത്തിലെ കൂനമ്മാവില്‍ തുടക്കമിട്ട ആഗോള കര്‍മ്മലസഭയുടെ അരൂപി ഉള്‍ക്കൊണ്ട ചെറുസമൂഹമാണ് ഇന്ന് വളര്‍ന്ന് പന്തലിച്ച് ഭാരതത്തിനും അതിനുമപ്പുറവും എത്തി നില്ക്കുന്ന സിടിസി - Congregation of Teresian Carmelites.

വരാപ്പുഴ അതിരൂപതയിലെ കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ഇടവക ദേവാലായത്തില്‍ കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച രാവിലെ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന്, സഭയുടെ വക്താവ് സിസ്റ്റര്‍ ചാള്‍സ് സിടിസി, ഇടപ്പള്ളിയിലെ ആസ്ഥാനത്തുനിന്നും വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

 








All the contents on this site are copyrighted ©.