2015-02-04 19:14:00

ഭീകരാക്രമണങ്ങളുടെ കെടുതികള്‍ മദ്ധ്യധരണിയാഴി രാജ്യങ്ങള്‍ക്ക്


കുടിയേറ്റത്തിന്‍റെയും ഭീകരാക്രമങ്ങളുടെയും പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മദ്ധ്യധരണിയാഴി രാജ്യങ്ങളാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ഫെബ്രുവരി 2-ാം തിയതി തിങ്കളാഴ്ച മൊനാക്കോയില്‍ സമ്മേളിച്ച മദ്ധ്യധരണയാഴി രാജ്യങ്ങളുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയും വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ നിരീക്ഷകനുമായി സമ്മേളനത്തില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മദ്ധ്യപൂര്‍വ്വദേശത്ത് നടമാടുന്ന ക്രൂരമായ മതപീഡനത്തിന്‍റെയും ഭീകരാക്രമങ്ങളുടെയും, ഒപ്പം സമീപത്തുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അരങ്ങേറുന്ന അഭ്യന്തരകലാപം, കാലാവസ്ഥാകെടുതി, പ്രകൃതിക്ഷോഭം, ദാരിദ്ര്യം എന്നിവയുടെ ഫലമായിട്ടുമാണ് വന്‍കുടിയേറ്റ പ്രതിഭാസം ഇന്ന് യൂറോപ്യന്‍ മേഖലയില്‍ സംഭവിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന മദ്ധ്യധരണയാഴി രാജ്യങ്ങളാണെന്നും, ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും മനോഭാവത്തോടെ ഈ അടയന്തിര മാനുഷിക പ്രശ്നത്തെ രാഷ്ട്രങ്ങള്‍ ധാര്‍മ്മിക ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ത്ഥിച്ചു. പച്ചയായ മനുഷ്യയാതനയുടെ നടുവില്‍ ഐക്യദാര്‍ഢ്യത്തിന്‍റെയും, പരസ്പര ആദരവിന്‍റെയും, സഹവര്‍ത്തിത്വത്തിന്‍റെയും മനോഭാവത്തില്‍ ഈ വെല്ലുവിളികള്‍ സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ മദ്ധ്യധരണിയാഴി രാഷ്ട്ര നേതാക്കളോട് സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.  Cardinal Parolin: The challenge remains for the Mediterranean to renew

itself as a place of encounter, mutual respect and coexistence.

 








All the contents on this site are copyrighted ©.