2015-02-04 18:02:00

പ്രസിഡന്‍റ് മത്തരേലാ പാപ്പാ ഫ്രാന്‍സിസിന് നന്ദിയര്‍പ്പിച്ചു


ഇറ്റാലിയന്‍ പ്രസിഡന്‍റ്, സേര്‍ജോ മത്തരേലാ പാപ്പാ ഫ്രാന്‍സിസിന് നന്ദിയര്‍പ്പിച്ചു. അഴമതിയുടെ തിന്മയില്ലാത്ത രാഷ്ട്രീയ നേതൃത്വം ആശംസിച്ചുകൊണ്ട്

പാപ്പാ ഫ്രാന്‍സിസ് തനിക്ക് അയച്ച ആശംസാസന്ദേശം ഉള്‍ക്കൊള്ളുന്നുവെന്നും ഇറ്റലി ഇന്ന് മറികടക്കേണ്ട കടമ്പകളില്‍ ഒന്നാണ് അഴിമതിയെന്നും പ്രസ്താവിച്ചുകൊണ്ടാണ് പ്രസിഡന്‍റ് മത്തരേലാ പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചത്.

റോമിലെ പ്രെസിഡെഷ്യല്‍ മന്ദിരം, കുരിനാലെ കൊട്ടാരത്തില്‍ ഫെബ്രുവരി 3-ാം തിയതി ചൊവ്വാഴ്ച രാവിലെ നടന്ന ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിലെ പ്രഥമപ്രഭാഷണത്തിലാണ്, പാപ്പാ ഫ്രാന്‍സിസിന്‍റെ ‘അല്പം കട്ടിയുള്ള സന്ദേശ’മെന്ന് സേര്‍ജോ മത്തരേലാ വിശേഷിപ്പിച്ച സന്ദേശത്തിന് പ്രത്യേകം കൃതജ്ഞത അയര്‍പ്പിച്ചത്. രാജ്യാന്തര തലത്തില്‍ നടമാടുന്ന ഭീകര പ്രവര്‍ത്തനങ്ങളെ അപലപിച്ച പ്രസിഡന്‍റ് മത്തരേലാ മാനവികതയ്ക്കെതിരായ അധര്‍മ്മത്തെ ഇറ്റലി ലോകരാഷ്ട്രങ്ങളോട് ചേര്‍ന്നുനിന്ന് ചെരുക്കുമെന്ന നയം വെളിപ്പെടുത്തി.

രാഷ്ട്രത്തില്‍ നിലവിലുള്ള അഴിമതി ഇല്ലാതാക്കി നീതിയുടെയും, നന്മയുടെയും സമാധാനപൂര്‍ണ്ണമായ ഭരണക്രമത്തിനായി പരിശ്രമിക്കുമെന്ന് പ്രസ്താവിച്ച മത്തരേലാ, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, യുവജനങ്ങളുടെ ഭാവി, പാര്‍ശ്വത്ക്കരിക്കപ്പെട്ടവരോടുള്ള പരിഗണന എന്നിവയും ഇറ്റലിയുടെ നവമായ രാഷ്ട്രീയ ലക്ഷൃങ്ങളാണെന്നും ജനങ്ങള്‍ക്ക് ഉറപ്പുനില്കി.

 








All the contents on this site are copyrighted ©.