2015-01-30 08:01:00

യേശുവുമായുള്ള കണ്ടുമുട്ടലില്‍ അനുഭവിച്ച ആദ്യ സ്നേഹം മറക്കരുത്


യേശുവുമായള്ള കണ്ടുമുട്ടലില്‍ അനുഭവിച്ച ആദ്യ സ്നേഹം ക്രൈസ്തവര്‍ മറക്കരുതെന്നു പാപ്പാ ഫ്രാ‍സീസ്.

ജനുവരി 30-ാം തിയതി വെള്ളിയാഴ്ച പ്രഭാതത്തില്‍ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് പാപ്പാ ക്രൈസ്തവര്‍ യേശുവുമായുള്ള കണ്ടുമുട്ടലിന്‍റെ ആദ്യ അനുഭവം മറക്കരുതെന്നു ഉദ്ബോധിപ്പിച്ചത്.

ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ ലേഖനകര്‍ത്താവു പറയുന്നതു പോലെ പുര്‍വ്വകാലങ്ങളെ അനുസ്മരിക്കണം എന്ന ആദ്യവാചകത്തെ ആധാരമാക്കിയാണ് പാപ്പാ സന്ദേശം ആരംഭിച്ചത്.യേശുവിനെ കണ്ടുമുട്ടിയ ആദ്യഅനുഭവം ഓര്‍മ്മിക്കുകയും പ്രത്യാശയോടെ അതില്‍ നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് വിശ്വാസത്തില്‍ ധീരതയോടെ മുന്നോട്ടുപോകുവാനുള്ള ശക്തി ലഭിക്കുന്നത്. യേശുവുമായുള്ള ആദ്യകണ്ടുമുട്ടലിന്‍റെ സ്നേഹം അനുസ്മരിക്കാത്ത ക്രൈസ്തവന്‍റെ ആദ്ധ്യാത്മീകജീവിതം മന്ദോഷ്ണമായിത്തീരുകയും ക്രൈസ്തവ ജീവിതം പരാജയമായിത്തീരുകയും ചെയ്യും.യേശുവിന്‍റെ പ്രകാശത്തില്‍ ജീവിക്കുന്ന വ്യക്തി യേശുവിനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം ഒരിക്കലും മറക്കുകയില്ല കാരണം അതു വലിയ സന്തോഷത്തിന്‍റെ ദിവസമാണ്. അതവനെ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും. ആദ്യസ്നേഹത്തിന്‍റെ അനുസ്മരണം നമ്മെ ഉത്സാഹമുള്ളവരും കപടതയില്ലാത്തവരും ആയി ജീവിക്കുവാന്‍ സഹായിക്കും. യേശുവിനെ കണ്ടുമുട്ടിയതിന്‍റെ ആദ്യ അനുഭവം വിസ്മരിക്കുന്നവര്‍ ആത്മീയ ജീവിതത്തില്‍ മന്ദോഷ്ണരായിത്തീരുകയും ഉത്സാഹം നശിച്ചു കപടജീവിതം നയിക്കുന്നവരും ക്ഷമയില്ലാത്തവരും ആയിത്തീരുകയും ചെയ്യും. പ്രായാസങ്ങള്‍  സ്വന്തം ചുമലില്‍ കെട്ടിവെച്ചു സഹിഷ്ണുതയില്ലാത്തവരായിത്തീരും. തിന്മയുടെ സ്വരം നാം തിരിച്ചറിയണം. മന്ദോഷ്ണരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ രണ്ടു രുപകങ്ങളാണ് പാപ്പാ ഓര്‍മ്മിക്കുന്നത്. നായ ഛര്‍ദ്ദിച്ചതിലേക്കു തിരിച്ചുപോകുന്നു. മറ്റൊന്നു പിശാച് താന്‍ ഇറങ്ങിപ്പോയ ഭവനത്തിലേക്കു തന്നെ അതു അടിച്ചു വാരി വൃത്തിയാക്കി എന്നു കാണുമ്പോള്‍ വേറെ ഏഴെണ്ണത്തിനേയും കുട്ടി ഉപേക്ഷിച്ചു പോയ ഭവനത്തിലേക്കു തിരിച്ചു വരുന്നു. ഈ വിധത്തിലുള്ള തിരിച്ചു പോക്കിനെ അല്ല പാപ്പാ ഇവിടെ അനുസ്മരിപ്പിക്കുന്നത്.

ക്രൈസ്തവരെ അളക്കാന്‍ കഴിയുന്ന രണ്ടു അളവു കോലുകളാണ് അനുസ്മരണവും പ്രത്യാശയും.ആദ്യ സ്നേഹത്തിന്‍റെ അനുസ്മരണമാണ് പ്രത്യാശയില്‍ നമ്മെ നിലനിറുത്തുന്നതെന്നു വീണ്ടും നമുക്ക് ഓര്‍ക്കാം.പല അവസരങ്ങളിലും ഇരുളുമുടി പ്രത്യാശനഷ്ടപ്പെട്ടിരിക്കും. വിശ്വാസിക്കുക യേശുവിനെ കണ്ടെത്താന്‍ കഴിയും എന്ന പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല.ഓര്‍മ്മയുടേയും പ്രത്യാശയുടേയും ചട്ടക്കുട്ടില്‍ നിന്നു നമുക്കു വിശ്വസിക്കാം രക്ഷ യേശുവില്‍ നിന്നേ ലഭിക്കുകയുള്ളു. കടുകു മണിയോളം വിശ്വാസമുണ്ടെങ്കില്‍ ആ വിശ്വാസം നമ്മെ രക്ഷിക്കുംധാരാളം ക്രൈസ്തവര്‍ പാതിവഴിയിലാണ്.പലരും യേശുവിനെ കണ്ടു മുട്ടുന്നതില്‍ പരാജയപ്പെടുന്നു. ആദ്യസ്നേഹം മറക്കുന്നതുകൊണ്ടു പ്രത്യാശയും നഷ്ടമാകുന്നു. രക്ഷയുടെ അനുഭവം കാത്തു സുക്ഷിച്ചു കൊണ്ടു ജീവിക്കുവാന്‍ അനുഗ്രഹിക്കണമെയെന്നു പ്രാര്‍ത്ഥിക്കാം എന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.

 

 

 

 

 

 








All the contents on this site are copyrighted ©.