2015-01-29 17:11:00

വിശ്വാസം സ്വകാര്യമല്ല കൂട്ടായ്മയുടെ സാക്ഷൃമാണ്


വിശ്വാസം കുത്തകയാക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജനുവരി 29-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

.ക്രിസ്തു ജീവസമര്‍പ്പണത്താല്‍ നേടിത്തന്ന വിശ്വാസം വ്യക്തികളോ ചെറിയ പ്രസ്ഥാനങ്ങളോ കുത്തകയാക്കി വളച്ചൊടിക്കാതെ, അതിന്‍റെ നവവും ജീവദായകവുമായ തനിമയോടെ സമൂഹത്തില്‍ ജീവിക്കാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ വചനചിന്തയില്‍ പങ്കുവച്ചു. ഹെബ്രായരുടെ ലേഖനത്തില്‍നിന്നെടുത്ത ആദ്യവായനയെ (ഹെബ്ര. 10, 19-25) ആധാരമാക്കിയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്

ക്രിസ്തു നമ്മെ രക്ഷിച്ചത് വ്യക്തിപരമായിട്ടാണ. കൂട്ടമായിട്ടല്ല. നമുക്കോരോരുത്തര്‍ക്കും പേരും ഊരും ഉള്ളത് ശരിതന്നെ. നാം വ്യക്തികളാണ്. ഞാന്‍ തീര്‍ച്ചയായും രക്ഷപ്പെട്ടത് എന്നോടുള്ള അവിടുത്തെ കൃപാതിരേകമാണ്. അവിടുന്ന് എനിക്കുവേണ്ടി ജീവിന്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ ചിന്തയില്‍ ഒരു അപകടമുള്ളത്, ഞാന്‍ വ്യക്തിയാണെങ്കിലും സമൂഹത്തിന്‍റെ ഭാഗമാണ് എന്ന സത്യമാണ്. ക്രിസ്തു നേടിത്തന്ന വിശ്വാസം ഒരു വിളിയും ദാനവുമാണെന്നും, അത് അബ്രാഹത്തിന് ദൈവം വാഗ്ദാനംചെയ്തപോലുള്ള ഒരു ജനത്തിന്‍റെ രക്ഷയാണെന്നും മനസ്സിലാക്കി തുറവോടും, സാമൂഹിക വീക്ഷണത്തോടുംകൂടെ കൈകാര്യംചെയ്യണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ ക്രിസ്തു പഠിപ്പിച്ച വിശ്വാസം ജീവതം വിശ്വസ്തമായി സമൂഹത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അതില്‍ രക്ഷയുടെ വ്യക്തമാഹാത്മ്യവാദം ശരിയല്ലെന്ന് പാപ്പാ പ്രസ്താവിച്ചു. എന്‍റെ രക്ഷയും എന്‍റെ ജീവനും എന്ന സ്വാര്‍ത്ഥഭാവം ശരിയല്ലെന്ന് പാപ്പാ സമര്‍ത്ഥിച്ചു. രക്ഷ ദൈവം പ്രദാനംചെയ്യുന്നത് ഒരു സമൂഹത്തിലാണ്, ഒരു ജനത്തിനാണ്.  

രക്ഷ വ്യക്തിപരമാണെങ്കിലും വിശ്വാസം ജീവിക്കേണ്ടത് സമൂഹത്തിലാണെന്നും, അങ്ങനെ വിശ്വാസി, ക്രൈസ്തവന്‍ ഒറ്റയല്ല, ഒരു ജനത്തിന്‍റെയും സമൂഹത്തിന്‍റെയും ഭാഗമാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അതുകൊണ്ട് വിശ്വാസത്തിന് പ്രത്യാശ, ഉപവി എന്നി മൗലികമായ ജീവിതദര്‍ശനങ്ങള്‍ ഉണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. വിശ്വാസം പ്രഘോഷിക്കേണ്ടതും മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതുമാണ്. അത് പ്രത്യാശയിലും നന്മയുടെ ചിന്തയിലും ക്രിയാത്മകമായി മുന്നേറുന്നതും, ഉപവിയിലൂടെ സഹോദരങ്ങളെ, വിശിഷ്യാ എളിയവരെ തുണയ്ക്കുന്നതും അവരെയും സഹോദര തുല്യേന സ്വീകരിക്കുന്നതാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 

ഹെബ്രായര്‍ക്കുള്ള ലേഖനം, അതിനാല്‍ ചൂണ്ടിക്കാണിക്കുന്ന വളരെ പ്രായോഗികമായ കാര്യങ്ങള്‍ തുടര്‍ന്നും പാപ്പാ ചൂണ്ടിക്കാട്ടി.  സഭാകൂട്ടായ്മയില്‍നിന്നും, ആകയാല്‍ വ്യക്തികള്‍ അകന്നു നില്ക്കരുത്. അകന്നുനിന്ന് നാം മറ്റുള്ളവരെ പുച്ഛത്തോടെ വീക്ഷിക്കുന്നത് ശരിയല്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നാല്‍ ഓര്‍ക്കു ദൈവം നമ്മെ വിളിച്ചിരിക്കുന്ന സാധാരണ സാമൂഹത്തിലേയ്ക്കാണ്. ആഢ്യത്വത്തിന്‍റെ സമൂഹത്തിലേയ്ക്കല്ല. ആഢ്യത്വഭവത്തെും വിശ്വാസം വ്യക്തിഗതമാക്കുന്ന രീതിയെയും പാപ്പാ ശക്തമായി വിമര്‍ശിക്കുന്നു.








All the contents on this site are copyrighted ©.