2015-01-28 17:07:00

സഭൈക്യ പ്രയാണത്തിലെ പുതുവെളിച്ചം ദൈവദാസി ക്യാരാ ലൂബിക്


സഭൈക്യ പ്രയാണത്തില്‍ പുതിയ വെളിച്ചം വീശിയ വ്യക്തിയാണ് ഫോക്കൊലാരെ പ്രസ്ഥാനത്തിന്‍റെ സ്ഥാപക, ക്യാര ലൂബിക്ക് എന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ക്യാര ലൂബിക്കിന്‍റെ നാമകരണ നടപടികള്‍ക്ക് ഇറ്റലിയിലെ ഫ്രെസ്ക്കാത്തി രൂപതയില്‍ ഔദ്യോഗികമായി തുടക്കംകുറിച്ച അവസരത്തില്‍, (ജനുവരി

27-ാം തിയതി ചൊവ്വാഴ്ച) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍വഴി അയച്ച ആശംസാസന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

ഫ്രെസ്ക്കാത്തി രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് റാഫേല്‍ മര്‍ത്തിനേലിക്കാണ് പാപ്പാ കര്‍ദ്ദിനാല്‍ പരോളിന്‍വഴി സന്ദേശമയച്ചത്.

ആധുനിക യുഗത്തില്‍ കത്തോലിക്കാ സഭൈക്യ ശുശ്രൂഷയ്ക്ക് തീക്ഷ്ണമായ തുടക്കം കുറിച്ച ഫോക്കൊലാരെ പ്രാസ്താനത്തിന്‍റെ സ്ഥാപക, ക്യാരാ ലൂബിക്കിന്‍റെ നാമകരണ നടപടിക്രമങ്ങള്‍ക്ക് ജനുവരി 27-ാം തിയതി ചൊവ്വാഴ്ചയാണ് ഇറ്റലിയിലെ ഫ്രെസ്ക്കാത്തി രൂപതിയില്‍, തുടക്കമായത്. നാമകരണ നടപടിക്രമത്തിന്‍റെ ഔദ്യോഗിക തുടക്കത്തോടെ ക്യാരാ ലൂബെക്ക ദൈവദാസി എന്ന വിശേഷണത്തിന് യോഗ്യയാണ്.

ലോകമഹായുദ്ധങ്ങളുടെ കെടുതികള്‍ക്കുശേഷം വിശ്വസാഹോദര്യത്തിനും മാനവികതയുടെ ഐക്യത്തിനുവേണ്ടി തുടക്കമിട്ട അല്‍മായരുടെ സന്നദ്ധസംഘടനയുടെ സ്ഥാപകയാണ്, ക്യാര ലൂബിക്ക്. 1920-ല്‍ ഇറ്റലിയിലെ ട്രെന്‍റിലാണ് ജനനം. 1943-ലാണ് ലോകമഹായുദ്ധങ്ങളുടെ ഭീതിയിലും ജീവതയാതകളിലും വളര്‍ന്ന ലൂബിക്കിന് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വെളിച്ചം ലഭിച്ചത്. സ്നേഹത്തിന്‍റെ സ്വര്‍ഗ്ഗീയ വാനമ്പാടി അസ്സീസിയിലെ വിശുദ്ധ ക്ലാരയെ മദ്ധ്യസ്ഥയായി സ്വീകരിച്ച ലൂബിക്ക് പിന്നെ ക്യാര എന്ന നാമം സ്വീകരിച്ചു.

ജീവിത വിജയം യുദ്ധത്തിലും കലഹത്തിലുമല്ല, സ്നേഹത്തിലാണ്.... സ്നേഹമാണ് ശ്രേഷ്ഠം എന്ന വെളിച്ചത്തില്‍, സുഹൃദ് വലയത്തിലാണ് സാഹോദര്യവും ഐക്യവും പ്രചരിപ്പിക്കുവാനുള്ള ലളിതമായ സ്നേഹക്കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. അത് തന്‍റെ ജീവിതയാതനയുടെ സാമൂഹ്യപശ്ചാത്തലത്തില്‍ തുടക്കമിട്ട

പ്രസ്ഥാനം വളര്‍ന്ന് Focoloare Movement – സ്നേഹക്കൂട്ടായ്മ. ഇറ്റലിയില്‍നിന്നും യൂറോപ്പിന്‍റെ ഇതര ഭാഗങ്ങളിലേയ്ക്ക് വളര്‍ന്ന പ്രസ്ഥാനത്തിന് മെല്ലെ ആഗോള അംഗീകാരം ലഭിച്ചു. ഇതര മതസ്ഥരും ചിലപ്പോള്‍ വിശ്വാസമില്ലാത്തവരും മാനവികതയുടെ സ്നേഹക്കൂട്ടായ്മയില്‍ വിശ്വസിക്കുകയും പങ്കുചേരുകയും പ്രായോക്താക്കളാവുകയും ചെയ്തു. 2008-ല്‍ ക്യാര മരിക്കുമ്പോള്‍ ഫോക്കൊലാരെ പ്രസ്ഥാനം വളര്‍ന്ന് 182 രാഷ്ട്രങ്ങളില്‍ 20 ലക്ഷത്തിലേറെ അംഗങ്ങളുള്ള വിശ്വാശാന്തിയുടെയും സാഹോദര്യത്തിന്‍റെയും കാഹളമായി പ്രതിധ്വനിച്ചിരുന്നു.

2013-ല്‍ ഫ്രെസ്ക്കാത്തി രൂപതയുടെ നേതൃത്വത്തില്‍ സ്ഥലത്തെ മെത്രാന്‍ റാഫേല്‍ മര്‍ത്തിനെല്ലിയുടെ നേതൃത്വത്തില്‍ നാമകളനടപടികള്‍ക്കുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

 








All the contents on this site are copyrighted ©.