2015-01-28 09:37:00

ദൈവഹിതം തിരിച്ചറിയാന്‍ അനുദിനം പ്രാര്‍ത്ഥിക്കണം


ജനുവരി 27-ാംതിയതി നല്‍കിയ വചനസന്ദേശത്തിലാണ്  ദൈവഹിതം തിരിച്ചറിയാന്‍ അനുദിനവും പ്രാര്‍ത്ഥിക്കണമെന്നു  പാപ്പാ അനുസ്മരിപ്പിച്ചത്. നമ്മെ സംബന്ധിച്ച ദൈവഹിതം തിരിച്ചറിയുവാന്‍ ദൈവാനുഗ്രഹം ആവശ്യമാണ്. അനുദിനമുള്ള പ്രാര്‍ത്ഥനയിലുടെ മാത്രമേ  നമ്മെ സംബന്ധിച്ചുള്ള ദൈവഹിതം എന്താണെന്നു  മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു. ദൈവഹിതം അനുസരിച്ചു ജീവിക്കുന്നവര്‍ക്കേ വിശുദ്ധിയില്‍ മുന്നേറാനും വിശ്വാസത്തില്‍ ആഴപ്പെടാനും കഴിയുകയുള്ളു .

ദൈവഹിതം അനുസരിച്ചു ജീവിക്കുക എളുപ്പമുള്ള കാര്യമല്ല. യേശുവിനു പോലും മരുഭൂമിയിലും   ഗദ്സമേനിയിലും   വെച്ചു പ്രലോഭനമുണ്ടായി. നമ്മുടെ ജീവിതത്തിലും അനുദിനവും ഇതുപോലെയുള്ള തെരഞ്ഞെടുപ്പിന്‍റെ അനേകം അവസരങ്ങളുണ്ടാകും അപ്പോള്‍ ദൈവതിനുമനസ്സ് തിരഞ്ഞെടുക്കണമെങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹം നമുക്കാവശ്യമാണ്.അതിനാല്‍  നാം നിരന്തരം പ്രാര്‍ത്ഥിക്കണം.ദൈവതിരുമനസ്സ് അനുസരിച്ചു ജീവിക്കുന്നവരാണ് യേശുവിന്‍റെ സഹോദരനും സഹോദരിയും അമ്മയും എന്നു അവിടുന്നു നമ്മെ പഠിപ്പിക്കുന്നു.








All the contents on this site are copyrighted ©.