2015-01-28 18:01:00

തപസ്സുകാല ചിന്തകള്‍ ജീവല്‍ബന്ധിയെന്ന് ഫാദര്‍ ലൊമ്പാര്‍ഡി


പാപ്പായുടെ തപസ്സുകാല ചിന്തകള്‍ ജീവല്‍ബന്ധിയാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ലോകത്ത് വിവിധ തലത്തിലും തരത്തിലും സംഘട്ടനങ്ങളും നടമാടുമ്പോള്‍ വിശ്വസാഹോദര്യം യാഥാര്‍ത്ഥൃമാക്കുവാന്‍ ഇന്ന് സമൂഹങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നതും ഗോളീകരിക്കപ്പെടുന്നതുമായ മനുഷ്യര്‍ പരസ്പരുള്ള നിസംഗതാ മനോഭാവത്തെ ഇല്ലാതാക്കണമെന്നതാണ് പാപ്പായുടെ സന്ദേശത്തിന്‍റെ ചിന്താധാരയെന്ന് ജനുവരി 27-ാം തിയതി  റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ദൈവം മനുഷ്യനോട് നിസംഗത കാണിക്കുന്നില്ലെന്നും, അവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. അതിനാല്‍ മനുഷ്യര്‍ പരസ്പരം നിസംഗത കാട്ടരുതെന്നും, മറിച്ച് ദൈവം നിര്‍ലോഭമായി നല്കുന്ന സ്നേഹം ജീവിത പരിസരങ്ങളില്‍ സഹോദരങ്ങളുമായി, വിശിഷ്യാ എളിയവരുമായി പങ്കുവയ്ക്കുവാന്‍ തയ്യാറാവണമെന്നുമാണ് പാപ്പായുടെ സന്ദേശത്തിന്‍റെ പൊരുളെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

ഫെബ്രുവരി 18-ാം തിയതി, വിഭൂതി തിരുനാളോടെ ആഗോളസഭയില്‍ ആരംഭിക്കുന്ന വലിയ നോമ്പുകാലത്തെ വിചിന്തനത്തിനും, പ്രായോഗിക ജീവിതത്തിനുമാണ് വിശ്വസാഹോദര്യത്തെയും, നാം ഉപേക്ഷിക്കേണ്ട സ്വാര്‍ത്ഥതയുടെ നിസംഗതാഭാവത്തെയും കുറിച്ച് പാപ്പാ ഉദ്ബോധിപ്പിക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

 








All the contents on this site are copyrighted ©.