2015-01-22 17:10:00

സ്കൂളില്‍ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കപ്പെടണം


കുട്ടികളുടെ മാനസീകാരോഗ്യം സംരക്ഷിക്കണമെന്ന്, മുമ്പൈ സലീഷ്യന്‍ പ്രവിന്‍ഷ്യല്‍, ഫാദര്‍ ഗോഡ്ഫ്രി ഡിസൂസ അഭിപ്രായപ്പെട്ടു. നവമായ വിദ്യാഭ്യാസ സംവിധാനങ്ങളുടെയും നാഗരികതയുടെയും സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളുടെ മാനസീകാരോഗ്യം സംരക്ഷിക്കുവാനും യുവത്വത്തിന്‍റെ നിഷ്ക്കളങ്കതയും സന്തോഷവും സംരക്ഷിക്കുവാനും മാതാപിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രത്യേക ശ്രദ്ധയും കരുതലും എടുക്കേണ്ടതാണെന്ന് ഫാദര്‍ ഗോഡ്ഫ്രീ ചൂണ്ടിക്കാട്ടി.

ഡോണ്‍ബോസ്ക്കോയുടെ ജനനത്തിന്‍റെ 2-ാം ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് ജനുവരി 20-ന് മുമ്പൈയില്‍ സമാപിച്ച കുട്ടുകളുടെ മാനസീകാരോഗ്യം സംബന്ധച്ച kabhi khushi, kabhi gham, ചിലപ്പോള്‍ സന്തോഷം ചിലപ്പോള്‍ സങ്കടം എന്ന പഠനശിബരത്തിലാണ് മനഃശാസ്ത്ര വിദഗ്ദ്ധനും അദ്ധ്യാപകനുമായ ഫാദര്‍ ഗോഡ്ഫ്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

കുട്ടുകളുടെ മാനാസീകാവസ്ഥ മനസ്സിലാക്കുവാനും അവരെ ശാക്തീകരിക്കുവാനുമായി മുമ്പൈയിലെ അന്തേരി, മട്ടുംഗ, ബൊറീവിലി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ നടത്തിയ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായുള്ള മനഃശ്ശാസ്ത്ര ക്യാമ്പുകള്‍ ഫലപ്രദമായിരുന്നുവെന്ന് ഫാദര്‍ ഗോഡ്ഫ്രി സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

യുവജനങ്ങളുടെ ആത്മീയപിതാവും മദ്ധ്യസ്ഥനുമായ ഡോണ്‍ബോസ്ക്കോയുടെ രണ്ടാം ജന്മശതാബ്ദി അനുസ്മരിച്ചുകൊണ്ട് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഈ മാനസികപരിചരണ Counselling Program മുമ്പൈ മഹാനഗരത്തിലെ 90 വിദ്യാലയങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാനും പദ്ധതി ഒരുക്കിയിട്ടുണ്ടെന്ന് മുമ്പൈ സിലീഷ്യന്‍ സൊസൈറ്റിക്കുവേണ്ടി സമ്മേളനത്തില്‍ ഫാദര്‍ ഗോഡ്ഫ്രി വെളിപ്പെടുത്തി

 

 








All the contents on this site are copyrighted ©.