2015-01-22 18:32:00

പ്രതിസന്ധിയുടെ കാലത്ത് ക്രൈസ്തവൈക്യം അനിവാര്യം


പ്രതിസന്ധികളുടെ കാലത്ത് കൂട്ടായ സാക്ഷൃം അനിവാര്യമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജനവരി 22-ാം തിയതി വ്യാഴാഴ്ച രാവിലെ ഫിന്‍ലാണ്ടില്‍നിന്നും എത്തിയ ലൂതറന്‍ സഭാപ്രതിനിധി സംഘത്തെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. യോഹന്നാന്‍റെ സുവിശേഷം ചിത്രീകരിക്കുന്ന സമേറിയായിലെ ആഴമുള്ള കിണര്‍പോലെ കൃപാവരത്തിന്‍റെ ആഴമുള്ളതു വറ്റാത്തതുമായ സ്രോതസ്സാണ് ക്രിസ്തു, കൂട്ടായ സാക്ഷൃത്തിലൂടെ ഇന്നത്തെ ലോകത്തിന് ദൈവികകാരുണ്യത്തിന്‍റെ ഉറവ കാട്ടികൊടുക്കാമെന്നും, അതിന് സാക്ഷൃംവഹിക്കാമെന്നും സഭകള്‍ ആചരിക്കുന്ന ഐക്യ വാരാഘോഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിലുള്ള രക്ഷയുടെ ന്യായീകരണവും വിശ്വാസവും (Doctrine of Justification)  അടിസ്ഥാനമാക്കിക്കൊണ്ടുള്ള സഭകളുടെ സംയുക്ത നിലപാട് ആധാരമാക്കിക്കൊണ്ട് ലോകത്ത് ക്രിസ്തുവിലുള്ള രക്ഷയുടെ കാലികമായ അടയാളമാകുവാനും സാക്ഷൃമേകുവാനും ക്രൈസ്തവരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  ക്രിസ്തുവിന്‍റെ രക്ഷയുടെ ഈ ഭൂമിയലെ അടയാളമാണ് സഭ എന്ന സജ്ഞയില്‍ ഉറച്ചു വിശ്വാസിക്കുവാനും, ലൂതറന്‍ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള പരസ്പരബന്ധത്തെ ഇനിയും ഊട്ടിയുറപ്പിക്കുവാനും മെച്ചപ്പെടുത്തുവാനും സാധിക്കട്ടെ, അങ്ങനെ ഭാഗികമായി നിലനില്ക്കുന്ന ഐക്യം പൂര്‍ണ്ണവും യാഥാര്‍ത്ഥ്യവുമാവട്ടെ, എന്ന ആശംസയോടെയാണ് വത്തിക്കാനിലെത്തിയ ലൂതറന്‍ പ്രതിനിധികളുമായുള്ള പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്.

 

ഫിന്‍ലാന്‍റിലെ മെത്രാനും ദേശീയ മദ്ധ്യസ്ഥനുമായിരുന്ന വിശുദ്ധ ഹെന്‍റിയുടെ തിരുനാളിന്‍റെ (ജനുവരി 20) അവസരംകൂടെ കണക്കിലെടുത്തുകൊണ്ടാണ് ലൂതറന്‍ ഡെലഗേഷന്‍ പാപ്പായുടമായുള്ള് കൂടിക്കാഴ്ചയ്ക്കായി അനുവര്‍ഷം ക്രൈസ്തവൈക്യവാരത്തില്‍ വത്തിക്കാനില്‍ എത്തുന്നത്.  








All the contents on this site are copyrighted ©.