2015-01-22 17:37:00

നാടിന്‍റെ മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ്


നാടിന്‍റെ മതേതരത്വം ഭരണകൂടും അവഗണിക്കരുതെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമസ് പ്രസ്താവിച്ചു. ജനുവരി 21-ാം തിയതി ഡെല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ഭാരതത്തിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കുവേണ്ടി കര്‍ദ്ദിനാള്‍ ക്ലീമിസ് അഭ്യര്‍ത്ഥന നടത്തിയത്.

ഒറീസാ, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ്, മതത്തിന്‍റെയോ ഭാഷയുടെയോ വംശത്തിന്‍റെയോ വിഭാഗീകതകളില്ലാതെ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മതേതരത്വം മാനിച്ചുകൊണ്ട് ന്യൂനപക്ഷമായ ക്രൈസ്തവരോട് നീതിപുലര്‍ത്തണമെന്ന് കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥ നടത്തിയത്. മറ്റേതു മതസ്ഥരെയുംപോലെ ക്രൈസ്തവര്‍ക്കും രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുകയും, രാഷ്ട്രത്തിന്‍റെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുകയും വേണമെന്ന് മെത്രാന്‍ സമിതിക്കുവേണ്ടി ജനുവരി 21-ന് ഡെല്‍ഹിയില്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെ കര്‍ദ്ദിനാള്‍ ക്ലീമിസ് അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.