2015-01-22 19:18:00

കുട്ടികളുടെ പീഡനക്കേസുകള്‍ക്ക് വത്തിക്കാന്‍റെ നീതിപീഠം


സഭാശുശ്രൂഷകര്‍ കാരണമാക്കുന്ന കുട്ടികളുടെ ലൈംഗീക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പാപ്പാ ഫ്രാന്‍സിസ് പുതിയ നീതിന്യായ വകുപ്പ് രൂപീകരിച്ചു.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് 2014 നവംബറില്‍ സ്ഥാപിച്ച പൊന്തിഫിക്കള്‍ കമ്മിഷനു പുറമെയാണ് സഭാശുശ്രൂകരില്‍നിന്നും ഉണ്ടാകുന്ന കുട്ടികളുടെ ലൈംഗിക പീഡനക്കേസുകളും, കൂദാശകള്‍ സംബന്ധിച്ച ഗൗകരവതരമായ കുറ്റങ്ങളും കൈകാര്യംചെയ്യുന്നതിന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 6 അംഗ നീതിപീഠത്തെ ജനുവരി 21 ബുധനാഴ്ചയാണ് പാപ്പാ നിയോഗിച്ചത്.

സഭാനിയമ പണ്ഡിതനും മാള്‍ട്ടാ അതിരൂപതയുടെ സഹായ മെത്രാനുമായ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷിക്ലൂന പുതിയ നീതിപീഠത്തിന്‍റെ ചുക്കാന്‍ പിടിക്കുമെന്നും പരിശുദ്ധസിംഹാസനത്തിന്‍റെ നിയമനപത്രിക വ്യക്തമാക്കി.

1. വിദ്യാഭാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍,

കര്‍ദ്ദിനാള്‍ സെനോണ്‍ ഗ്രോക്കലേസ്ക്കി,

2. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ബസിലിക്കയുടെ പേപ്പല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ ആത്തീലിയോ നിക്കോരാ,

3. നീതിന്യായ നടപിടികള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാല്‍ ഫ്രാന്‍സിസ് കോക്കോപള്‍മേരിയോ,

4. പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക കാര്യങ്ങളുടെ തലവന്‍

കര്‍ദ്ദിനാള്‍ ജുസേപ്പെ വേര്‍സാലി,

5. നീതിന്യായ നടപിടിക്രമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ജ്വാന്‍ ഇഗ്നാസിയോ അരിയേത്ത.

കൂടാതെ, നീതിന്യാ നടപിടിക്രമങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജൂലിയന്‍ ഹെരാന്‍സ്, പരിശുദ്ധ സിംഹാസനത്തിന്‍റെ തൊഴില്‍കാര്യാലയത്തിന്‍റെ പ്രസിഡന്‍റ്, ബിഷപ്പ് ജോര്‍ജിയോ കൊര്‍ബെല്ലീനി എന്നിവരെ പകരക്കാരായും പാപ്പാ നിയോഗിച്ചിട്ടുണ്ട്.  

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതും, ആഗോളതലത്തില്‍ പൊന്തിവരുന്ന ലൈംഗികപീഡനക്കേസുകള്‍ സമയപരിധിയില്‍ ന്യായമായ തീര്‍പ്പുകണ്ടെത്തുന്നതിനും വേണ്ടിയാണ് പാപ്പാ ഫ്രാന്‍സിസ് 2014 നവംബറില്‍ പുറപ്പെടുവിച്ച സ്വാധികാര പ്രബോധനത്തിലൂടെ Sacramentorum Sanctitatis Tutela നീതിപീഠം സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന്, പുതിയ നിയമനത്തെക്കുറിച്ച് ജനുവരി 21-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,  ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി.

 








All the contents on this site are copyrighted ©.