2015-01-22 17:25:00

എബോളയ്ക്ക് ശമനം കുട്ടികള്‍ സ്ക്കൂളിലേയ്ക്കും


എബോളാ വസന്തയ്ക്കു ശമനമായെന്ന്, UNICEF യുണിസെഫിന്‍റെ വക്താവ്  പീറ്റെര്‍ സലാമാ ഗ്വിനിയായില്‍നിന്നും അറിയിച്ചു. ജനുവരി 21-ാം തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ലീബിയ, ഗ്വീനിയ, സിയെരാ ലിയോണെ എന്നീ രാജ്യങ്ങളെ കാര്‍ന്നുതിന്ന എബോള വസന്തയില്‍നിന്നും ശമനം ലഭിച്ച്, അവിടങ്ങളിലെ വിദ്യാലയങ്ങളും തൊഴില്‍ രംഗങ്ങളും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയെന്ന് സലാമാ സ്ഥിരീകരിച്ചു.

ആയിരങ്ങളെ കൊന്നൊടുക്കിയ അത്യപൂര്‍വ്വവും വേദനാജനകവുമായ പകര്‍ച്ചവ്യാധിയില്‍നിന്നും വിമുക്തരായ കുട്ടികള്‍ ഉള്‍പ്പെടെ സകലരും സാധാരണ ജീവിതത്തിലേയ്ക്ക് മുന്‍കരുതലുകളോടെയാണെങ്കിലും പ്രവേശിക്കുവാന്‍ തുടങ്ങിയെന്നും സലാമാ വ്യക്തമാക്കി. ഐക്യാരാഷ്ട്ര സഭയുടെ ശിശുക്ഷേമ വിഭാഗം, unicef സര്‍ക്കാരിന്‍റെയും, സര്‍ക്കാരേതര സംഘടനകളുടെയും അദ്ധ്യാപകരുടെയും, ഡോക്ടര്‍മാരുടെയും സഹായത്തോടെ സ്ക്കൂളുകളുടെയും തൊഴില്‍ സ്ഥാപനങ്ങളുടെയും കവാടങ്ങളില്‍ പരിശോധനകേന്ദ്രങ്ങള്‍ സംവിധാനംചെയ്തും, രോഗലക്ഷണം കാണുന്നവരെ ഉടനെ ചികിത്സിച്ചും, രോഗികളെ മാറ്റി പാര്‍പ്പിച്ചും എബോളയെ കീഴടക്കാന്‍ ശ്രമിക്കുയാണെന്ന് സലാമാ യൂണിസെഫിനുവേണ്ടി പ്രസ്താവിച്ചു.

സൗരോര്‍ജ്ജ സംവിധാനം, റോഡിയോ മുതലായ ഇതര മാധ്യമ സൗകര്യങ്ങളും സൗജന്യമായി ലഭ്യാമാക്കിക്കൊണ്ടും രോഗത്തെക്കുറിച്ച് വര്‍ദ്ധിച്ച അവബോധവും, പ്രതിരോധരീതിയും ജനകീയമാക്കുവാനുള്ള unicef പദ്ധതികളും പരിശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ടെന്നും പ്രസ്താവനയിലൂടെ യുണിസെഫിന്‍റെ വക്താവ് വ്യക്തമാക്കി.    








All the contents on this site are copyrighted ©.